ആദ്യ ഭാര്യയുമായുള്ള വിവാഹ വാര്‍ഷികം, രണ്ടാം ഭാര്യയും ചേര്‍ന്ന് ഗംഭീരമാക്കി; ബഷീര്‍ ബഷിയുടെ കുടംബ ചിത്രങ്ങള്‍ വൈറലാകുന്നു

കൊച്ചി: ബിഗ് ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാരുള്ള താരത്തിന്റെ ജീവിതം ബിഗ് ബോസ് ഹൗസില്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ ജന്റില്‍മാന്‍ പരിവേഷമുള്ള താരവും ബഷീറായിരുന്നു. ഇപ്പോള്‍ വീണ്ടും താരം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

തന്റെ ഒന്നാം ഭാര്യയുമായുള്ള വിവാഹ വാര്‍ഷികത്തിന്റെ ആഘോഷ പരിപാടികളുടെ ചിത്രങ്ങളാണ് താരത്തെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ആദ്യ ഭാര്യയുമൊത്തുള്ള തന്റെ ഒന്‍പതാം വിവാഹ വാര്‍ഷികം രണ്ടാം ഭാര്യക്ക് ഒപ്പം ഒരുമിച്ച് ആഘോഷിച്ചുള്ള ബഷീര്‍ ബഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ ഭാര്യ സുഹാനയുടേയും ബഷീറിന്റെയും ഒന്‍പതാം വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീര്‍ ബഷി പങ്കുവെച്ചത്. ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം. വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ബഷീര്‍ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തിനു നിരവധി പേര്‍ ആശംസകളറിയിച്ചു.

തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ബഷീര്‍ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഭാര്യമാര്‍ക്കൊപ്പമുള്ള ബഷീറിന്റെ ടിക് ടോക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ആല്‍ബത്തിലൂടെയും മോഡലിങിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ താരമാണെങ്കിലും ഏഷ്യാനെറ്റിലെ ബിഗ് ബോസില്‍ എത്തിയതോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. രണ്ടു ഭാര്യമാരാണ് ഇദ്ദേഹത്തിനുള്ളത്. സുഹാനയും മഷൂരയും. ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ത്ഥിനിയാണ്.

Top