ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സംവിധായകന്‍ ബേസില്‍ ജോസഫും എസിസബത്തും വിവാഹിതയാകുന്നു

സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു.കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകനാണ് ബേസില്‍ ജോസഫ്.

കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് ബേസിലിന്റെ ജീവിതസഖിയായി എത്തുന്നത്. ഓഗസ്റ്റ് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജീനയറിങ് പഠിക്കുമ്പോള്‍ രണ്ടു വര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ബേസില്‍ എലിസബത്തിന് താലി ചാര്‍ത്താനൊരുങ്ങുന്നത്. എന്‍ജീനിയറിങ് പൂര്‍ത്തിയാക്കിയ എലിബസത്ത് നിലവില്‍ ചെന്നൈയില്‍ ചേരിനിവാസികള്‍ക്കിടയില്‍ സാമൂഹികസേവനം നടത്തിവരുകയാണ്.

സുല്‍ത്താന്‍ ബത്തേരി സന്റെ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അദ്ധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍. ഫാ. ജോസഫിന്റെ കാര്‍മികത്വത്തിലായിരിക്കും വിവാഹം

Top