വാഷിങ്ടണ്‍:ഉത്തേജകമരുന്ന് പരിശോധയ്ക്ക് വിധേയനായ അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്‌ബോള്‍ താരം ഡി.ജെ കൂപ്പറിൻ്റെ പരിശോധനാ ഫലം കണ്ട് ഏവരും ഞെട്ടി. പരിശോധനയ്ക്കായി നല്‍കിയ മൂത്രത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ കൂപ്പറിന് ഗർഭമുണ്ടെന്ന് സ്ഥിരീകരണം.
കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഫലം. ഇതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവന്ന് ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് മനസ്സിലായി. അന്വേഷണവും നടന്നു. ഒടുവില്‍ കൂപ്പര്‍, സ്വന്തം മൂത്രത്തിനു പകരം കാമുകിയുടെ മൂത്രമാണ് പരിശോധനയ്ക്കയച്ചതെന്ന് വ്യക്തമായി. എന്നാല്‍, കാമുകി ഗര്‍ഭിണിയാണെന്നകാര്യം കൂപ്പര്‍ അറിഞ്ഞില്ലെന്നുമാത്രം.
ഇതോടെ, കബളിപ്പിക്കാന്‍ ശ്രമിച്ചതിന് കൂപ്പറിനെ അന്താരാഷ്ട്ര ബാസ്‌കറ്റ്ബോള്‍ ഫെഡറേഷന്‍ രണ്ടുവര്‍ഷത്തേക്ക് വിലക്കി. ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ എ.സ്. മൊണാക്കോയുടെ ബാസ്‌കറ്റ്‌ബോള്‍ ടീമിലെ അംഗമായിരുന്ന കൂപ്പര്‍ ബി.സി.എം. ഗ്രെവ്ലൈന്‍സ്, ആതന്‍സ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2020 ജൂണ്‍ വരെ താരത്തിന് കളത്തിലിറങ്ങാനാവില്ല.