സ്വന്തം ലേഖകൻ
ഡൽഹി: ശുചിമുറി ഉപയോഗിക്കാൻ ആവശ്യപ്പെട്ട ഡോക്ടർ ദമ്പതിമാരെ ഡൽഹിയിൽ ക്ലബിനുള്ളിൽ ഗുണ്ടാ സംഘം ആക്രമിച്ചു. ശുചിമുറിക്കുള്ളിൽ വച്ച് ഇവർ നീട്ടിയ പദാർഥം കുടിക്കാൻ വിസമ്മതിച്ച ഡോക്ടർ ദമ്പതിമാരെ സംഘം ഹോട്ടൽ മുറിയ്ക്കുള്ളിൽ ഇട്ടു ആക്രമിക്കുകയായിരുന്നു. വനിതാ ഡോക്ടറുടെ വസ്ത്രം വലിച്ചു കീറിയ പ്രതികൾ ഇവരെ അപമാനിക്കാനും ശ്രമിച്ചു. നിരവധി തവണ പൊലീസിന്റെ എമർജൻസി നമ്പരായ 100 ്ൽ ബന്ധപ്പെട്ടെങ്കിലും നാൽപ്പതു മിനിറ്റ് കഴിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്.
ഡൽഹിയിലെ രജൗരി ഗാർഡനിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവങ്ങൾ. രജൗരി ഗാർഡനിലെ ബർഗര് ക്ലബിൽ എത്തിയ ദമ്പതിമാർ ബാത്ത്‌റൂമിൽ കയറിയ സംഘം മദ്യപിക്കാൻ പദാർദ്ധം നീട്ടുകായായിരുന്നു. ഇത് പ്രതിരോധിച്ച ഇവരെ സംഘം ആക്രമിച്ചു ആക്രമണം ഏറ്റു വീണ സംഘത്തെ വീണ്ടും സംഘം മർദിച്ചു. ബാത്ത് റൂമിനുള്ളിൽ നിന്നും ബഹളം കേട്ടെങ്കിലും ഹോട്ടലിലെ ജീവനക്കാർ ആരും തന്നെ ഓടിയെത്താൻ തയ്യാറായില്ല. ഡോക്ടർ ദമ്പതിമാരെ ആക്രമിച്ചു മൃതപ്രായരാക്കിയ ശേഷം പ്രതികൾ ഇവിടെ നിന്നു രക്ഷപെടുകയായിരുന്നു.
ഇതിനിടെ വനിതാ ഡോക്ടറെ യുവാക്കളിൽ ഒരാൾ ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.