സ്‌പോട്‌സ് ലേഖകൻ
പാരിസ്: ബ്രക്‌സിറ്റിനു പിന്നാലെ രണ്ടു ബ്രിട്ടീഷ് ശക്തികളായ വെയിൽസും നോർത്തേൺ അയർലൻഡും ഏറ്റുമുട്ടിയ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ നോർത്തേൺ അയർലൻഡ് പുറത്തായി. വെയിൽസിന്റെ ഷോട്ടിൽ, സെൽഫ് ഗോൾ വഴങ്ങിയ ഗാരെത്ത് മക് ആലിയാണ് നോർത്തേൺ അയർലൻഡിന്റെ വിധി കുറിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങൾ വെറും ഭാഗ്യം കൊണ്ടു മാത്രമല്ലെന്നു പ്രഖ്യാപിക്കുന്നതായി വെയിൽസിന്റെ വിജയം.
കന്നിക്കാരായ വെയിൽസും – നോർത്തേൺ അയർലൻഡും യൂറോയുടെ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രം ഗാരെത് ബെയിൽ എന്ന വെയിൽസിന്റെ 11-ാം നമ്പർ താരം തന്നെയായിരുന്നു. മിന്നൽ നീക്കങ്ങളിലൂടെ ടീമിന്റെ ഗതി മുന്നോട്ടുകൊണ്ടു പോയതും ഇതേ ബെയിൽ തന്നെയായിരുന്നു. ഗാലറിയിൽ ആർപ്പു വിളിക്കുന്ന ചെങ്കുപ്പായക്കാരെ സാക്ഷി നിർത്തി ബെയിലും പടയാളികളും നിരന്തരം അയർലൻ്ഡ് പോർമുഖം ആക്രമിച്ചു.
റയൽമാഡ്രിഡിൽ നിന്നു പകർന്നു കിട്ടിയ മിന്നൽ അറിവുകൾ ബെയിൽ കളത്തിൽ പ്രയോഗത്തിൽ വരുത്തിയപ്പോൾ ആദ്യ പകുതിയിൽ 60 ശതമാനവും പന്ത് വെയിൽസിന്റെ ബൂട്ടിന്റെ വരുധിയിലായിരുന്നു. പ്രതിരോധ പിഴവുകൾ ഒന്നും വരാതെ പിടിച്ചു നിന്ന അയർലൻഡുകാരാകട്ടെ ബെയിലിനെ നന്നായി പൂട്ടുകയും ചെയ്തിരുന്നു. ഇതാണ് ആദ്യ പകുതിയിൽ ഗോൾ അകറ്റി നിർത്തിയതും. ബെയിലും സംഘവും നടത്തിയ നിരന്തര ആക്രമണങ്ങൾക്കുള്ള ഫലം വന്നത് 75-ാം മിനിറ്റിലായിരുന്നു. വലതു വിങ്ങിലൂടെ ചാട്ടുളി പോലെ കുതിച്ചെത്തിയ ബെയിലിന്റെ ബൂട്ടിൽ നിന്നും തുറന്നു കിടക്കുന്ന ഗോൾ മുഖം ലക്ഷ്യമാക്കി കുതിക്കുന്ന പാസ്. ഗോൾ മുഖത്ത് രണ്ടു അയർലൻഡ് പ്രതിരോധക്കാർക്കിടയിൽ നിൽക്കുന്ന ആരോൺ റാംസിയായിരുന്നു ബെയിലിന്റെ ലക്ഷ്യം. പക്ഷേ, ഗോൾ മുഖത്ത് ഒരു രക്ഷാ പ്രവർത്തന ലക്ഷ്യവുമായി പറന്നിറങ്ങിയ ഗാരത്ത് മകുലയുടെ വലംകാലിലെ ബൂട്ടിനു പിഴച്ച.. ഒരു ടച്ച് അതു മാത്രം മതിയായിരുന്നു. വലതു വിങ്ങിൽ വീണു കിടന്ന ബെയിലിനു എഴുന്നേറ്റു കുതിക്കാൻ.. കോർണർ ഫഌഗിനു സമീപത്തേയ്ക്കു കുതിച്ചെത്തിയ ബെയിനു പിന്നാലെ