സ്വന്തം ലേഖകൻ
ലണ്ടൻ: ഫ്രാൻസിൽ നിരോധിച്ച വിവാദ ചലച്ചിത്രം എപ്പിസോഡ് അടിസ്ഥാനത്തിൽ ബിബിസിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നതായി റിപ്പോർട്ട്. ഫ്രാൻസിലെ രാജാവ് കിങ് ലൂയിസിന്റെ വിവാദ ജീവിതത്തെ ആസ്ഥാനമാക്കിയുള്ള ചലച്ചിത്രമാണ് എപ്പിസോഡ് അടിസ്ഥാനനത്തിൽ ബിബിസി തിരശീലയിൽ എത്തിക്കുന്നത്. ബിബിസിയുടെ ചരിത്രത്തിൽ ഏറ്റവും ഹോട്ടായ ഇനങ്ങൾ അടങ്ങിയതായിരിക്കും ആദ്യ എപ്പിസോഡ് തന്നെയെന്നു ഇതിനോടകം തന്നെ ലഭ്യമായ വിവരങ്ങൾ സൂചന നൽകുന്നു.
ആദ്യ എപ്പിസോഡിൽ തന്നെ സ്വവർഗ ലൈംഗികതയും, അശ്ലീലത കലർന്ന വസ്ത്രപ്രദർശനവും, ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന രാജ്ഞിമാരുടെ സീനുകളും ഉള്ളതിനാൽ പ്രദർശനം തുടങ്ങും മുൻപു തന്നെ ചലച്ചിത്രം വിവാദമായിട്ടുണ്ട്. എംപിമാരും ഫാമിലി റൈറ്റ് ക്യാംപെയ്‌നർമാരും ചലച്ചിത്രത്തിന്റെ വിവാദഭാഗങ്ങൾ ഏറ്റെടുത്ത് എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അശ്ലീലതയുടെ അതിപ്രസരമുള്ള ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെയാണ് ഇപ്പോൾ എതിർപ്പ് സജീവമാകുന്നത്.
എന്നാൽ, രാജ്യത്ത് നടന്ന സംഭവം വിവാദമായത് ഇംഗ്ലീഷിൽ പകർത്തി അവതരിപ്പിക്കുന്നതിനെ ആകാംഷയോടെയാണ് ആളുകൾ കാണാൻ കാത്തിരിക്കുന്നത്. നിരവധി പേർ ഇതിനോടകം തന്നെ ബന്ധപ്പെട്ടു കഴിഞ്ഞതായി ബിബിസി അധികൃതരും വ്യക്തമാക്കുന്നു. ഇതു കൂടാതെ ഭീകരമായ രംഗങ്ങൾ അടങ്ങിയ രംഗങ്ങളും, ഗ്രാഫിക്‌സുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യകതമാക്കുന്നു.