ബിസിസിഐയുടെ പുതിയ പ്രസിഡന്റിനെ രണ്ടാഴ്ചയ്ക്കകം അറിയാം. പ്രസിഡന്റ് സ്ഥാനം വഹിക്കുന്നയാള്‍ കാലാവധി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ സെക്രട്ടറി സ്‌പെഷ്യല്‍ ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കണമെന്നാണ് നിയമം.
ഇതിന്‍ പ്രകാരം സെക്രട്ടറി അനുരാഗ് താക്കൂര്‍ ഉടന്‍തന്നെ സ്‌പെഷ്യല്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ലെറ്റര്‍ ബന്ധപ്പെട്ടര്‍ക്ക് അയക്കും. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ തന്നെ കസേരകളി തുടങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍ പറയുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പുറത്തായ എന്‍ ശ്രീനിവാസന്‍ പിന്വാതിലില്‍ കൂടി അധികാരം നേടിയേക്കാം. ശരത് പവാറിന്റെ പക്ഷവും പഴയ അസംതൃപ്തരും നിലവില്‍ വീണുകിട്ടിയ സാഹചര്യം മുതലെടുക്കാനാണ് തയ്യാറെടുക്കുന്നത്.