സി.പി.എം – ബി.ഡി.ജെ.എസ് പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു; ബി.ജെ.പിയിൽ ചേർന്നത് ചിങ്ങവനത്തെ നൂറിലേറെ പ്രവർത്തകർ

ചിങ്ങവനം: പോളച്ചിറ പാലമൂട് ഭാഗത്ത് നിരവധി സി.പി.എം – ബി.ഡി.ജെ.എസ് പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു.
നഗരസഭ വാർഡ് – 37 ആം വാർഡിലെ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരാണ് ബി.ജെ.പിയുടെ ഭാഗമായത്.

നരേന്ദ്രമോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കേരളത്തിലും നടപ്പാക്കേണ്ട സാഹചര്യത്തിൽ കേരളത്തലും എൻ.ഡി.എ മുന്നണി അധികാരത്തിൽ വരണമെന്നു ബി.ജെ.പി നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ് പറഞ്ഞു. വിവിധ പാർട്ടികളിൽ നിന്നും ബി.ജെ.പിയിൽ എത്തിയവർക്കുള്ള സ്വീകരണ യോഗവും അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയത്ത് ഇടതു വലതു മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെ എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥി വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി പാർട്ടിയിൽച്ചേർന്നവർ പാലമൂട് ഭാഗത്ത് പാർട്ടിയുടെ പുതിയ കൊടിമരത്തിൽ പതാക ഉയർത്തി.

ബൂത്ത്പ്രസിഡന്റ് വിതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ പ്രസിഡന്റ് ഷാജി തൈച്ചിറ, മണ്ഡലം സെക്രട്ടറി റെജി റാം, മേഖലാ വൈ: പ്രസിഡന്റ് സനു കെ.എസ്, സെക്രട്ടറി നിഷാദ്, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം വൈ. പ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു.

Top