ഒരു പൊണ്ടാട്ടിയാകേണ്ടതെങ്ങനെ; ഫേസ്ബുക്ക് വേണ്ടാ, ഷോര്‍ട്‌സും; പാര്‍ട് ടൈം ജോലിയാകാം, വൈകിട്ട് അഞ്ചു കഴിയേണ്ട; അനാചാരങ്ങളെ തുറന്നുകാട്ടി മദ്രാസ് ഐഐടി വിദ്യാര്‍ഥികളുടെ വീഡിയോ കാണാം.
അറേഞ്ച്ഡ് മാര്യേജുകള്‍ എങ്ങനെയാണ് ഒരു പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? മകന്റെ ഭാര്യയായി കൊണ്ടുവരുന്ന പെണ്‍കുട്ടിയെ അവളല്ലാതാക്കുന്ന അനാചാരങ്ങളെ ആക്ഷേപഹാസപരമായി ചിത്രീകരിക്കുകയാണ് മദ്രാസ് ഐഐടി വിദ്യാര്‍ഥിനി കൃപാ വര്‍ഗീസ്.
കൃപ പ്രത്യക്ഷപ്പെടുന്ന വീഡിയോയില്‍ ഏതൊരു വീട്ടിലും അമ്മമാര്‍ മരുമക്കളായി വരേണ്ടവരെക്കുറിച്ച് എന്തു പറയുമെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. എംബിഎക്കാരിയായാല്‍ നല്ലതെന്നു പറയുമ്പോള്‍ ജോലിക്കു വിടാതിരിക്കുന്ന വൈരുദ്ധവും ഫേസ്ബുക്കുപയോഗിക്കുന്നവരും ഷോര്‍ട്‌സ് ഇടുന്നവരുമാകരുതെന്നും അമ്മമാര്‍ ആഗ്രഹിക്കുമെന്നും പറഞ്ഞു വീഡിയോ അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കല്‍പത്തെ കണക്കിനു കളിയാക്കുന്നുണ്ട്. വീഡിയോ കാണു.