സിഡ്നി: തുണിയുടുക്കാതെ നീന്താനെത്തിയത് ആണും പെണ്ണുമായി 1335 പേര്‍. സിഡ്നിയിലെ കോബ്ബേഴ്സ് ബീച്ചില്‍ അഞ്ചാമത് സിഡ്നി സ്കിനി ഓഷ്യന്‍ സ്വിമ്മിംഗിന്റെ ഭാഗമായിരുന്നു ഇത്. എഴുത്തുകാരും ഡോക്ടര്‍മാരുമുള്‍പ്പെടെ പ്രശസ്തരും അപ്രശസ്തരുമൊക്കെ നീന്തിനെത്തിയിരുന്നു. കാഴ്ചാക്കരില്ല എന്നാണ് ഏറ്റവും വലിയ പ്രത്യേകത. വെള്ളത്തിനിറങ്ങുന്നതിനു തൊട്ടുമുമ്പാണ് നീന്താനെത്തുന്നവര്‍ നഗ്നരാവുന്നത്. തിരിച്ചുകയറുന്ന മുറയ്ക്ക് വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യും.
പ്രകൃതിയോട് ചേരുക എന്നതാണ് നഗ്ന നീന്തല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് ശരീരത്തിന്റെ ആഘോഷങ്ങളിലൊന്നാണ്. എല്ലാവരും ഇവിടെ സമന്മാരാണ്. ആണും പെണ്ണും എന്ന വേര്‍തിരിവും ഇല്ല – സംഘാടകരില്‍ ഒരാള്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തേക്കാളധികം പേര്‍ ഇത്തവണ നഗ്ന നീന്തലിനെത്തിരുന്നു.പുതിയ വിപ്ളവകരമായ നീന്തല്‍ തുടക്കം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കയാണ്.