കർഷകരെ അടിച്ചൊതുക്കി ജയിലിൽ പോകാൻ കലാപാഹ്വാനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.

ന്യുഡൽഹി :രോഷകുലരായ കർഷകരെ അടിച്ചൊതുക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.ഓരോ ഒരോ പ്രദേശത്തും ആയിരം പേർ സംഘം ചേർന്ന് രോഷകുലരായ കർഷകരെ അടിച്ചൊതുക്കണമെന്നും രണ്ടോ നാലോ മാസം ജയിലിൽ കിടന്നാൽ വലിയ നേതാവായി തിരിച്ചിറങ്ങാമെന്നും സംസ്ഥാനത്ത് നടന്ന ബി.ജെ.പി അനുകൂല കർഷക സംഘത്തിന്റെ യോഗത്തിൽ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ പ്രചരിച്ചതോടെയാണ് കലാപാഹ്വാനം വാർത്തയായത്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന 2020ലെ മൂന്നു കാർഷിക നിയമങ്ങളെ എതിർക്കുന്നവരെ ഒതുക്കണമെന്നാണ് ഖട്ടറിന്റെ നിർദേശം.

അതിനായി വടിയെടുത്ത് ഇറങ്ങാനും കർഷകരെ നന്നായി ‘പെരുമാറാനും’ എന്താണ് സംഭവിക്കുകയെന്ന് കാണമെന്നും പുറത്തുവന്ന വീഡിയോയിലെ പ്രസംഗത്തിൽ കേൾക്കാം.ജയിലിൽ രണ്ടോ നാലോ മാസം കിടന്നാലും പിന്നീട് നേതാവാകാമെന്ന് മോഹിപ്പിക്കുന്ന ഖട്ടർ, ജാമ്യത്തെ കുറിച്ച് വേവലാതി വേണ്ടെന്നും പറയുന്നു. വിവാദ പരാമർശം നടത്തിയ മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും 40 കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. കർഷകരെ തല്ലിയൊതുക്കാൻ ആയുഷ് സിൻഹയെ പോലുള്ള ഉദ്യോഗസ്ഥർക്ക് എവിടെ നിന്നാണ് ഊർജം ലഭിക്കുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നതായും അവർ പറഞ്ഞു. മുഖ്യമന്ത്രി കലാപം നടക്കണമെന്ന് ആഗ്രഹിക്കുകയാണോയെന്ന് ചോദിച്ച് കോൺഗ്രസ് എം.പി ദീപേന്ദർ സിങ്ങും ഖട്ടറിന്റെ രാജി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top