ഒരു കാലത്ത് ആണ്‍കുട്ടികളുടെ സ്വപ്‌ന സുന്ദരി; ഇന്ന് ആരോരുമറിയാത്ത ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവളായ കഥ

ഒരുകാലത്ത് ആണ്‍കുട്ടികളുടെ സ്വപ്‌ന സുന്ദരി ആയിരുന്ന മരിയ തികച്ചും അപ്രതീക്ഷിതമായൊരു ജീവിതം നയിക്കുകയാണിന്ന്. മനുഷ്യന്റെ കാര്യം ഇത്രയേ ഉള്ളൂ എന്ന പ്രായമായിവരുടെ ചൊല്ലുകളെ അക്ഷരം പ്രതി ധ്വനിപ്പിക്കുന്നതാണ് മരിയയുടെ ജീവിതം. അവിചാരിതാമായി ഉണ്ടായ കാര്‍ അപകടം വക്കിലാകാന്‍ കൊതിച്ച മരിയയുടെ ജീവിതത്തെ അടിമുടി മാറ്റി മറിച്ചു.

 Maria before the crash, which she blames her ex-boyfriend for

ഇന്ന് കണ്ണിന് കാഴ്ചയില്ലാത്ത ബുദ്ധിക്ക് കുറവുള്ള ഒരു സാധാരണ സ്ത്രീയായി മാറിയിരിക്കുകയാണ് മരിയ. മരിയയും ബോയ്ഫ്രണ്ടുമായുള്ള കാര്‍ യാത്രയാണ് മരിയയുടെ വിധി തിരുത്തി എഴുതിയത്. കാറില്‍ യാത്ര ചെയ്യവേ മരിയയും കാമുകനുമായുി ഉണ്ടായ ചെറിയ പിണക്കത്തിനൊടുവില്‍ ദേഷ്യപ്പെട്ട കാമുകന്‍ കാറില്‍ നിന്ന് എടുത്തു ചാടുകയും കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിപ്പിക്കുകയും ചെയ്തതാണ് മരിയയുടെ ദുര്‍വിധിക്ക് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 Maria claims she's lost her looks and gained weight following the accident - which then caused her to lose friends

23കാരിയായ മരിയ ഒരു അഡ്വക്കേറ്റ് ആകണമെന്ന മോഹത്തോടെ പഠനം നടത്തിയിരുന്ന കാലത്താണ് അപകടം മരിയയെ തേടി എത്തിയത്. ഇപ്പോള്‍ മരിയയുടെ ആഗ്രഹം ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റ് ആകണമെന്നാണ്. മ്യൂസിക് തെറാപ്പിയുടെ അന്ധന്മാരുടെ കൂട്ടായ്മയില്‍ പാട്ടുപാടുന്നുമുണ്ട് ഈ യുവതി.

നോവോസ്ബ്രിക്കിലെ അപകടത്തിന് മുന്നേ യൂണിവേഴ്സിറ്റിയിലെ തന്റെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു മരിയ. പഴയ സുഹൃത്തുക്കള്‍ക്ക് കണ്ടാല്‍ ഇപ്പോള്‍ മരിയയെ തിരിച്ചറിയാറ് പോലുമില്ല. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് മുന്നേ ഉള്ള ഒരു കാര്യങ്ങളും മരിയയയുടെ ഓര്‍മ്മകളില്‍ ഇല്ല. 2016ഉം 2015ഉം എല്ലാം മരിയയുടെ മനസ്സില്‍ നിന്നും പാടേ മാഞ്ഞു പോയിരിക്കുന്നു.

കാര്‍ അപകടം തലച്ചോറിന് ഉണ്ടാക്കിയ ക്ഷതമാണ് മരിയയുടെ മറവിക്ക് കാരണം. കാര്‍ റൈഡിന് പോകാന്‍ മരിയ അരമണിക്കൂര്‍ താമസിച്ചതിന്റെ പേരില്‍ കാമുകനുമായി ഉണ്ടായ കലഹമാണ് മരിയയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്.

Top