ഹെൽത്ത് ഡെസ്‌ക്
ന്യൂയോർക്ക്: കിടക്കയിൽ പിടിച്ചു നിൽക്കാനാവുനില്ല. ഭാര്യയെയും കാമുകിയെയും തൃപ്തിപ്പെടുത്താനാവുന്നില്ല.. പല പുരുഷൻമാരുടെയും പരാതി ഇതാണ്. ഇണയെ തൃപ്തിപ്പെടുത്താൻ വേണ്ട മാർഗങ്ങളാണ് ഇപ്പോൾ വിഗദ്ധർകണ്ടെത്തിയിരിക്കുന്നത്.
മാനസികം മുതൽ ശാരീരികം വരെയുളള പലകാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. കിടക്കയിൽ പിടിച്ചു നിൽക്കാൻ പുരുഷന്മാരെ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ, നല്ല ലൈംഗിക ബന്ധം സാധ്യമാക്കുന്നതിന് ഇടക്കിടെ ലൈംഗിക ബന്ധത്തിലേർപ്പെടുക. ഇത് നിങ്ങളെ ഒരു വിദഗ്ദനാക്കുക മാത്രമല്ല ദീർഘകാലയളവിൽ ലൈംഗികശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
ലൈംഗികബന്ധത്തിൽ ഏറ്റവും പ്രധാനമായ പേശികളാണ് വസ്തി പ്രദേശത്തുള്ളത്. ഈ പേശികൾ ശക്തിപ്പെടുത്തുന്നത് ലൈംഗികബന്ധത്തിന് ദൈർഘ്യം നല്കും. കിടക്കയിൽ ഏറെ നേരം പിടിച്ച് നിൽക്കുന്നതിന് കരുത്തും പരിശ്രമവും ആവശ്യമാണ്. പതിവായി വ്യായാമം ചെയ്യുക വഴിയേ നല്ല കരുത്ത് നേടാനാവൂ. വ്യായാമം വഴി നല്ല സ്റ്റാമിന നേടാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സാധിക്കും. പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം ആസ്വാദ്യമാക്കുന്നതിന് മദ്യം ഒഴിവാക്കുക.
ഉയരത്തിനും, ശരീരഘടനയ്ക്കും അനുസരിച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണം. മാനസിക സമ്മർദ്ദം കാര്യങ്ങളെ മന്ദീഭവിപ്പിക്കും. നിങ്ങൾക്ക് മാനസിക സമ്മർദ്ധം അനുഭവപ്പെടുന്നുവെങ്കിൽ റിലാക്സ് ചെയ്യുകയും ധ്യാനിക്കുകയും, മൂഡ് മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധയൂന്നുകയും ചെയ്യുക. പ്രോട്ടീനുകൾ ധാരാളമായി കഴിക്കുക. ഇവയിലെ അമിനോ ആസിഡുകൾ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമാണ്. കോണ്ടം ഉപയോഗിച്ച് ലൂബ്രിക്കേഷൻ നേടുന്ന പുരുഷന്മാർക്ക് അല്ലാത്തവരേക്കാൾ ഏറെ സമയം പിടിച്ച് നിൽക്കാനാവും.