ഈജിപ്തിലെ ഇമാന്‍ അഹമ്മദ് അബ്ദുലാറ്റി എന്ന 36കാരി 25 വര്‍ഷമായി വീടിനു പുറത്തിറങ്ങിയട്ടില്ല ! കിടന്ന കിടപ്പില്‍ തന്നെയാണ് ജീവിതം. ലോകത്തെ ഏറ്റവും ഭാരമുള്ള ഈ സ്ത്രീക്ക് ഇതല്ലാതെ വേറെ മാര്‍ഗമില്ല….
ഈജിപ്തിലെ അലക്‌സാണ്ട്രിയയിലാണ് ഇമാന്‍ തമാസിക്കുന്നത്. ഭക്ഷണം കഴിക്കല്‍, വസ്ത്രം മാറ്റല്‍, ശരീരം വൃത്തിയാക്കല്‍ തുടങ്ങിയ ദിനചര്യകള്‍ ഇവര്‍ നിര്‍വഹിക്കുന്നത് അമ്മയുടെയും സഹോദരി ചായ്മാ അബ്ദുലാറ്റിയുടെയും സഹായത്തോടെയാണ്. ജനിക്കുമ്പോള്‍ തന്നെ അഞ്ച് കിലോഗ്രാം ഭാരമുണ്ടായിരുന്നു ഇമാനെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ മന്ത് രോഗത്തിനും ഇവര്‍ ചികിത്സിക്കപ്പെട്ടിരുന്നു. ഇവരുടെ ശരീരം അതിന് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ജലം ശേഖരിക്കുന്നതാണ് ഈ പ്രയാസങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഒരു പറ്റം ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.
കനത്ത ശരീരം ഭാരം കാലുകള്‍ക്ക് താങ്ങാന്‍ സാധിക്കാത്തതിനാല്‍ കൊച്ചു കുട്ടിയെ പോലെ കൈകള്‍ കുത്തി നിരങ്ങിയാണ് ഈ യുവതി അത്യാവശ്യ കാര്യങ്ങള്‍ക്ക് ചലിക്കുന്നത്. 11 വയസായപ്പോള്‍ തന്നെ തന്റെ ശരീരത്തിന്റെ ഭാരം പേറി നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഇമാന് ഉണ്ടായിത്തുടങ്ങിയിരുന്നു.ഇതേ സമയം പ്രാഥമിക വിദ്യാലയത്തില്‍ പോകുന്നത് ഇമാന്‍ നിര്‍ത്തുകയും ചെയ്തിരുന്നു.ഇതിനിടെ ഉണ്ടായ സെറിബ്രല്‍ സ്‌ട്രോക്ക് മൂലം ഇവര്‍ കിടക്കയില്‍ തന്നെ ദീര്‍ഘകാലം കഴിയേണ്ടി വരുകയും തൂക്കം വീണ്ടും പരിധി വിട്ട് വര്‍ധിക്കുകയുമായിരുന്നു
അന്ന് മുതല്‍ തന്റെ മുറിക്ക് പുറത്തിറങ്ങാത്ത അവസ്ഥയിലാണ് യുവതി കഴിയുന്നത്. ഇതേ സമയം ശരീരം ഒരു ബലൂണിന് സമാനമായി വീര്‍ത്തുകൊണ്ടിരിക്കുകയുമാണ്… ഇവരുടെ സ്ഥിതി അന്നന്ന് വഷളായി വരുന്ന സാഹചര്യത്തില്‍ ബന്ധുക്കള്‍ ചികിത്സാ സഹായത്തിനായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫറ്റാഹ് എല്‍ സിസിക്ക് ഒരു ഓണ്‍ലൈന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇവര്‍ വേണ്ടത്ര ചികിത്സ ലഭിക്കാതെ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോവിലുള്ള മാഡി മിലിട്ടി ഹോസ്പിറ്റലില്‍ വച്ച് മരിക്കുമോയെന്നാണ് ബന്ധുക്കള്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നത്.