കിടപ്പറയിലും സെല്‍ഫി …സെല്‍ഫിയില്‍ അറിയാത്ത അപകടങ്ങള്‍

കിടപ്പറ സെല്‍ഫികള്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും വലിയ ട്രെന്‍ഡായി മാറിയിട്ടുണ്ട്. പക്ഷെ ഇതില്‍ ചില അപകടങ്ങള്‍ ഒളി‌ഞ്ഞിരിക്കുന്നത്, സെല്‍ഫി പ്രിയര്‍ അറിയുന്നില്ല. കിടപ്പറ സെല്‍ഫികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1, മതിപ്പ് ഇല്ലാതാകും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെല്‍ഫി എന്നത് ആത്മരതിയുടെ ഏറ്റവും വലിയ അടയാളമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഇത് കിടപ്പറയിലേക്ക് കടന്നുവരുമ്പോള്‍ ആ വ്യക്തികളെക്കുറിച്ചുള്ള മതിപ്പ് പൊതുസമൂഹത്തില്‍ കുറയുന്നു.

2, അഡിക്ഷനായി മാറുന്നു

കിടപ്പറ സെല്‍ഫികള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്ന കാലമാണിത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍പ്പോലും അത് സെല്‍ഫിയാക്കുന്ന ഒരു ട്രെന്‍ഡ് പാശ്ചാത്യലോകത്ത് ദൃശ്യമാകുന്നുണ്ട്. ഇത് ഒരുതരം അഡിക്ഷനായി മാറുകയും, മാനസികമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നതായി സൈക്കോളജിസ്റ്റുകള്‍ പറയുന്നു. സെല്‍ഫി അ‍ഡിക്ഷന്‍ മനോരോഗവുമായി ബന്ധപ്പെട്ട് ചികില്‍സ തേടുന്നവരുടെ എണ്ണം ഏറിവരുന്നതായി ബ്രിട്ടനിലെ പ്രമുഖ സൈക്കോളജിസ്റ്റായ ഡോ. ബര്‍ണാഡ് ലീമാന്‍ പറയുന്നു.

3, ദുരുപയോഗം ചെയ്യപ്പെടുന്നു

കിടപ്പറയിലെ സ്വകാര്യനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്, കൂടുതല്‍ ലൈക്കുകള്‍ ലഭിക്കാനാണ്. എന്നാല്‍ ഏറെക്കാലത്തിനുശേഷം വ്യക്തിപരമായി ശത്രുതയുള്ളവര്‍, ആ ചിത്രം മറ്റൊരുതരത്തില്‍ പ്രചരിപ്പിക്കുമ്പോള്‍, അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഒരു ക്ലോസ്ഡ‍് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കിടപ്പറ സെല്‍ഫി, വിശ്വസ്തനായ സുഹൃത്ത് ശത്രുവായി മാറുമ്പോള്‍, പൊതു ഇടങ്ങളില്‍ പോസ്റ്റ് ചെയ്താല്‍, സെല്‍ഫിയില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹിക-കുടുംബ വ്യക്തി ബന്ധങ്ങളില്‍ തിരിച്ചടികളുണ്ടാകാം.

Top