സ്വന്തം ലേഖകൻ
ന്യൂഡൽഹി: എട്ടു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതിമാർ ബീഫിനെച്ചൊല്ലി വിവാഹമോചിതരായി. വീട്ടിൽ ബീഫ് പാചകം ചെയ്യാൻ ഭർത്താവ് നിർബന്ധിച്ചതായി കാട്ടിയാണ് വിവാഹത്തിന്റെ രണ്ടാം ദിവസം തന്നെ ഭാര്യ വീടുവിട്ടിറങ്ങിയത്. ഡൽഹി ഖരക്പൂറിലെ സ്വകാര്യ ഐടി പാർക്കിലെ ജീവക്കാരായ ഉത്തർപ്രദേശിലെ നോയിഡ സ്വദേശികളായ ദമ്പതിമാരാണ് ബീഫിനെച്ചൊല്ലി ഉടക്കിയത്.
എട്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ബ്രാഹ്മണ സമുദായത്തിൽപ്പെട്ട പെൺകുട്ടിയും പിന്നാക്കക്കാരനായ യുവാവും തമ്മി്‌ലുള്ള ബന്ധത്തെ ഇരു കുടുംബങ്ങളും എതിർത്തിരുന്നതിനാൽ ഇരുവരും ഡൽഹിയിൽ മറ്റൊരു ഫഌറ്റിലാണ് താമസിച്ചിരുന്നത്. എന്നാൽ, വിവാഹത്തിന്റെ മൂന്നാം ദിവസം തന്നെ ഭർത്താവ് വീട്ടിൽ ബീഫുമായി എത്തുകയായിരുന്നു. ബീഫ് പാചകം ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമായി. തുടർന്നു പെൺകുട്ടി സ്വന്തം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു.
തുടർന്നു പെൺകുട്ടി വിവാഹ മോചനത്തിനായി കോടതിയിൽ കേസ് ഫയൽ ചെയ്യുകായയിരുന്നു. ബന്ധുക്കളുടെ നിർദേശത്തെ തുടർന്നു ഗ്രേറ്റർ നോയിഡയിലെ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. സ്ത്രീധന നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. വിവാഹം കഴിഞ്ഞാലും തന്റെ ആചാരങ്ങളിൽ നിന്നും ഭക്ഷണക്രമങ്ങളിൽ നിന്നും വ്യതിചലിക്കില്ലെന്നു ഭർത്താവിനെ അറിയിച്ചിരുന്നതായി പൊലീസിൽ യുവതി മൊഴി നൽകി. എന്നാൽ, താൻ തെറ്റൊന്നും ചെയ്തില്ലെന്നും ഭക്ഷണം പാകം ചെയ്യാൻ നിർദേശിക്കു മാത്രമാണ് ചെയ്തതെന്നുമെന്നാണ് ഭർത്താവ് പറയുന്നത്.