ബീഫിന്‍റെ കാര്യത്തില്‍ ബിജെപിക്കാരനും യാതൊരു പരിഗണനയും ഇല്ല. കൈവശം വെച്ചത് ബീഫാണോ? എങ്കില്‍ പണി കിട്ടിയതു തന്നെ.
ബീഫിന്‍റെ പേരിലുള്ള അതിക്രമങ്ങള്‍ രാജ്യത്ത് ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് മോദി പറഞ്ഞതിനു ശേഷവും കലഹലങ്ങള്‍ക്കു കുറവില്ല.
ബീഫ് കൈവശം വെച്ചതിന് ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകനായ സലീം ഷാഹയെ ആണ് മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കാറ്റോള്‍ യൂണിറ്റിലെ ബിജെപി പ്രവര്‍ത്തകനാണ് സലീം ഷാഹ.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സലീം ഇസ്മൈല്‍ ഷായെ ബര്‍സിങ്ങില്‍ വച്ച് നാലംഗ സംഘം തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ജൂലൈ 12 ന് ആണ് ഇദ്ധേഹത്തിന് മര്‍ദ്ധനം ഏറ്റത്. ഷാഹയെ മര്‍ദ്ദിച്ച നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നാഗ്പൂരിലെ ബര്‍സിങ്ങില്‍ വെച്ചാണ് നാല്‍പതുകാരനായ ഷാഹയെ അതിക്രൂരമായി മര്‍ദ്ദിച്ചത്.
ഫോറന്‍സിക് പരിശോധനക്കു ശേഷമാണ് സലീം ഷാഹയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. തന്റെ കയ്യിലുണ്ടായിരുന്നത് മട്ടനായിരുന്നെന്നാണ് സിന്‍ഹ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഷാഹ കൈവശം വെച്ചത് ബീഫ് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു.