ഇംഗ്ലീഷ് സംസാരിക്കുന്ന യാചക; റീല്‍ വൈറലായതും പഴയ അധ്യാപികയെ തേടി വിദ്യാര്‍ത്ഥി എത്തി; മെര്‍ലിന്‍ മുത്തശ്ശിയുടേ കഥ വൈറലാകുന്നു

തെരുവില്‍ അലഞ്ഞു നടക്കുന്ന മെര്‍ലിന്‍ മുത്തശ്ശിയുടേ കഥ വൈറലാകുന്നു. ചെന്നൈയിലുള്ള ഇന്‍ഫ്‌ലുവന്‍സറായ മുഹമ്മദ് ആഷികാണ്(25) മുത്തശ്ശിയുടെ ജീവിതം മാറ്റിമറിച്ചത്.

മെര്‍ലിന്‍ എന്ന ഈ വൃദ്ധ ഒരു അധ്യാപികയായിന്നു. മ്യാന്‍മര്‍ സ്വദേശിയായിരുന്ന ഇവര്‍ ഇന്ത്യക്കാരനെ വിവാഹം ചെയ്താണ് ഇവിടെ എത്തുന്നത്. എന്നാല്‍, ബന്ധുക്കളടക്കം എല്ലാവരും മരണപ്പെട്ടുവെന്ന് മെര്‍ലിന്‍ പറയുന്നു, അതിനാല്‍, തന്റെ വിശപ്പുമാറ്റന്‍ ഭിക്ഷയാചിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെര്‍ലിന് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കഴിയുന്ന ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആഷിക്ക് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. താനുമായി ഒരുമിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇംഗ്ലീഷ് വീഡിയോകള്‍ നിര്‍മ്മിക്കാനും നിര്‍ദ്ദേശിച്ചു. ഓരോ വീഡിയോയ്ക്കും ആഷിക് അവര്‍ക്ക് പണവും നല്‍കുമെന്ന ഡീലിലും എത്തി.

മുഹമ്മദ് ആഷിക് അപ്ലോഡ് ചെയ്ത ഈ റീല് കണ്ട് 2 ദിവസത്തിനുള്ളില്‍ തന്നെ മെര്‍ലിന്‍ പണ്ട് ട്യൂഷന്‍ എടുത്തുകൊടുത്ത അവരുടെ പ്രിയപ്പെട്ട ഒരു വിദ്യാര്‍ത്ഥി അവരെ തേടി തെരുവില്‍ എത്തുന്നു. പഴയ വിദ്യാര്‍ത്ഥികളെല്ലാം വീഡിയോ കോളിലൂടെ തങ്ങളുടെ അധ്യാപികയോട് സംസാരിക്കുന്നു, ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.

തന്റെ പഴയ വിദ്യാര്‍ത്ഥിയെ കണ്ട സന്തോഷം, അധ്യാപികയെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിച്ചതിന്റെ സംതൃപ്തി, ഇത് ഇവരുടെ മുഖത്തു കാണാം. മെര്‍ലിനെ ഇവര്‍ വൃദ്ധസദനത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Top