അമ്മയുമായി വഴക്കിട്ടു വീട് വിട്ടിറങ്ങി; 14കാരിയെ ഭിക്ഷക്കാരൻ വിവാഹം കഴിച്ചു

അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 14കാരി എത്തിച്ചേർന്നത് ഭിക്ഷാടന മാഫിയയുടെ കൈകളിൽ.
വീട് വിട്ടിറങ്ങി മുംബൈ സ്റ്റേഷനിൽ എത്തിപ്പെട്ട പെൺകുട്ടിയെ അവിടെ നിന്ന് ഒരു സ്ത്രീ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി അവരുടെ ഭിക്ഷാടനം ചെയ്തു കുടുംബം നടത്തുന്ന മകനെകൊണ്ട് നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി.

കൂടാതെ ഭര്‍ത്താവ് കുട്ടിയെ ഭിക്ഷാടനത്തിനു ഉപയോഗിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു.പരാതി ലഭിച്ച പോലീസ് അന്വേഷണം നടത്തി 27 കാരനായ യുവാവിനെയും കൂട്ടുനിന്ന കുടുംബത്തെയും അറസ്റ്റ് ചെയ്തു. യുവാവിന് 10 വർഷം ജയില്‍വാസവും വിവാഹത്തിന് കൂട്ടുനിന്ന യുവാവിന്റെ അച്ഛനെയും അമ്മയെയും കോടതി ജയില്‍ ശിക്ഷയ്ക്കും വിധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top