ഡ്യൂലക്സ് പെയിന്റടിക്ക് പിന്നാലെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഒടിയുന്ന ലാത്തി വാങ്ങി; ബെഹ്‌റ വീണ്ടും കുരുക്കില്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ പുതിയ ആരോപണം. ഒടിയുന്ന ലാത്തികള്‍ പൊലീസ് സേനയിലേക്ക് വാങ്ങി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. പൊലീസ് സ്റ്റേഷനുകള്‍ ഒരേ നിറത്തില്‍ ഒരു കമ്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് പുതിയ വിവാദവും ഉയര്‍ന്നിരിക്കുന്നത്.

ബെഹ്റ ഡിജിപിയായിരിക്കേ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്ത പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ സമരക്കാരെ നേരിടുമ്പോള്‍ ഒടിയുന്നു. ഒടിയുന്ന ലാത്തികള്‍ സമരക്കാരുടെ ദേഹത്ത് കുത്തിക്കയറുന്ന സംഭവങ്ങള്‍ പലയിടത്തായി ആവര്‍ത്തിച്ചതോടെ ലക്ഷകണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ലാത്തികള്‍ പൊലീസ് ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാത്തികള്‍ മാത്രമല്ല കേരളത്തിലെ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട് ബെഹ്റയുടെ കാലത്ത്. മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന സംരക്ഷണ വസ്ത്രങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് പൊലീസുകാര്‍ തറപ്പിച്ച് പറഞ്ഞതോടെ കെട്ടിക്കിടക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി ഉപയോഗിക്കാനാവാത്ത സാധനങ്ങളാണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്. തിരുവനന്തപുരത്തെ സമരക്കാരെ നേരിടാന്‍ അത്യാവശമാണെന്ന് പറഞ്ഞായിരുന്നു പെട്ടെന്നുള്ള പല പര്‍ച്ചേയ്സുകളും. ഇത്തരം പര്‍ച്ചേയ്സുകളൊന്നും പര്‍ച്ചേയ്സ് കമ്മറ്റികള്‍ അറിഞ്ഞായിരുന്നില്ലെന്നും പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ഫണ്ടില്‍ പെടുത്തിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top