തൊടുപുഴ:ഇടുക്കിയിലെ ബെല്ലി ഡാൻസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം സംഭവത്തില്‍ ആരോപണവുമായി കോണ്‍ഗ്രസാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നിശാ പാര്‍ട്ടിക്കെതിരെ ഗൗരവതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സ്വകാര്യ കമ്പനിക്ക് അനധികൃതമായി ക്രഷര്‍ യൂണിറ്റ് നടത്താന്‍ അനുമതി നല്‍കിയെന്നും ഇപ്പോള്‍ നടക്കുന്ന എക്‌സൈസ് അന്വേഷണം പ്രഹസനമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.പണം വാങ്ങി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ റവന്യു അധികൃതര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച പാറമട വാടകയ്ക്ക് എടുത്താണ് ക്രഷര്‍ യൂണിറ്റ് പദ്ധതിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
ഉടുമ്പുചോല പഞ്ചായത്തും സര്‍ക്കാരും കോടികളുടെ കോഴ വാങ്ങിയാണ് പദ്ധതി നടപ്പിലാക്കിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിന് പിന്നാലെ നടന്ന നിശാ പാര്‍ട്ടിയില്‍ മദ്യം വിളമ്പിയത് എക്‌സൈസിന്റെ പെര്‍മിറ്റ് ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പരിശോധനയില്‍ നിയമലംഘനം കണ്ടെത്താനായില്ലെന്നാണ് എക്‌സൈസ് സംഘം അറിയിച്ചത്.നിശാപാര്‍ട്ടിക്കിടെ ഓരോ ടേബിളിലും അഞ്ച്് ലിറ്റര്‍ മദ്യമാണ് ഓരോ ടേബിളിലും ഒരുക്കിയത്. ഇവയെല്ലാം ലക്ഷങ്ങള്‍ വിലയുള്ള മുന്തിയ ഇനം മദ്യങ്ങളാണ്. കൂടാതെ ആയിരങ്ങള്‍ വിലയുള്ള വിദേശ മദ്യത്തിന്റെ നൂറിലധികം കുപ്പികള്‍ വേറെയും എത്തിച്ചതായാണ് വിവരം.
കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഇടുക്കിയിലെ ശാന്തന്‍പാറയിലെ ഒരു റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏകദേശം 250ഓളം പേര്‍ പങ്കെടുത്ത പാര്‍ട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശാന്തന്‍പാറയുടെ അടുത്തുള്ള രാജാപ്പാറയില്‍ ആണ് സംഭവം. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ആണ് വ്യവസായിയുടെ നേതൃത്വത്തില്‍ നൈറ്റ് പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സിനായി യുവതികളെ വരെ എത്തിച്ചിരുന്നു.
അതേസമയം, ണ്ണിക്കോട് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആയ റോയി കുര്യന് എതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ശാന്തന്‍പാറ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 28 ന് രാത്രിയാണ് സ്വകാര്യ റിസോര്‍ട്ടില്‍ ഇവരുടെ നേതൃത്വത്തില്‍ നൈറ്റ് പാര്‍ട്ടിയും മറ്റും നടന്നത്. തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചതുരംഗ പാറയില്‍ ഒരു വ്യവസായ സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടി.