പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും പ്രോട്ടീനുകള്‍ ആവശ്യമാണ്. മുട്ട ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീന്‍ പ്രദാനം ചെയ്യും.മുട്ടയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക് കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് ഉയരും. പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത് മുട്ടയിലുള്ളത് മോണോസാച്ചുറേറ്റഡ് കൊഴുപ്പും പോളിസാച്ചുറേറ്റഡ് കൊഴുപ്പുമാണ്.ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല. മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്‌ങ്ങളുടെ തീവ്രത കുറയ്‌ക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. മുട്ടയില്‍ ലുട്ടെയ്‌ന്‍, സീക്‌സാന്തിന്‍ എന്നീ രണ്ട് കാര്‍ട്ടെനോയ്‌ഡുകള്‍ അടങ്ങിയിട്ടുണ്ട്. കുരുമുളകിനും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതിലെ പെപ്പറൈന്‍ എ്ന്ന ഘടകമാണ് പല ആരോഗ്യഗുണങ്ങളും നല്‍കുന്നത്. വെറുമൊരു മസാലയെന്നതിലുപരിയായി പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഇത് കോള്‍ഡിനുള്ള നല്ലൊരു മരുന്നു കൂടിയാണ്. ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ച് തടി കുറയ്ക്കാനും കൊഴുപ്പു പുറന്തള്ളാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനുമെല്ലാം കുരുമുളകിന് കഴിയും. മുട്ട തന്നെ ഏറ്റവും ആരോഗ്യകരമാകുന്നത് പുഴുങ്ങി കഴിയ്ക്കുമ്പോഴാണെന്നു പറയാം. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് ഏറെ ലഭ്യമാകുന്നത് ഇതു വഴിയാണ്. എണ്ണയില്ലാതെ പാകം ചെയ്യുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുന്നു. പുഴുങ്ങിയ മുട്ടയ്‌ക്കൊപ്പം കുരുമുളക് ചേര്‍ത്തു കഴിച്ചാലോ, ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാകും. ഇവ രണ്ടും ചേരുന്നത് പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. പുഴുങ്ങിയ മുട്ടയും കുരുമുളകും പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും മി്കച്ച വഴിയാണിത്. കുരുമുളക് ശരീരത്തെ അണുബാധകളില്‍ നിന്നും അകറ്റി നിര്‍ത്തും. മുട്ട ആരോഗ്യം നല്‍കും. ആരോഗ്യകരമായ ശരീരത്തിന് രോഗപ്രതിരോധശേഷിയമുണ്ടാകും. ഇതുകൊണ്ടുതന്നെ മുട്ടയും കുരുമുളകും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കും. മുട്ടയും കുരുമുളകു ചേരുമ്പോള്‍ ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിയ്ക്കും. രക്തകോശങ്ങളിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം വര്‍ദ്ധിയ്ക്കും. ഇതുവഴി രക്തസംക്രമണവും ഹീമോഗ്ലോബിന്‍ തോതും വര്‍ദ്ധിയ്ക്കും. ഇത് ഹൃദയത്തിനും ഏറെ ഗുണകരമാണ്. ശരീരത്തിന്റെ തടി കുറയാനുള്ള നല്ലൊരു വഴിയാണ് കുരുമുളകും പുഴുങ്ങിയ മുട്ടയും. പ്രത്യേകിച്ചിതു പ്രാതലിന് കഴിയ്ക്കുന്നത് ഗുണം ചെയ്യും. പുഴുങ്ങിയ മുട്ടയും കുരുമുളകും പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് കുരുമുളകും പുഴുങ്ങിയ മുട്ടയും കലര്‍ന്ന മിശ്രിതം. തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന്‍ ഇത് സഹായിക്കും. മുട്ടയിലെ കൊളീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.എല്ലിന്റെ ആരോഗ്യത്തിനു മികച്ച ഒന്നാണ് പുഴുങ്ങിയ മുട്ടയും കുരുമുളകും ചേര്‍ന്ന മിശ്രിതം. മുട്ടയില്‍ വൈറ്റമിന്‍ ഡി ഉണ്ട്. കാല്‍സ്യവുമുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈററമിന്‍ ഡി അത്യാവശ്യമാണ്. വൈററമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. കണ്ണിന്റെ പ്രശ്‌നങ്ങള്‍ക്കുണ്ടാകുന്ന പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത പരിഹാരമാണ് പുഴുങ്ങിയ മുട്ടയും കുരുമുളകുപൊടിയും. പ്രത്യേകിച്ചു പ്രായക്കൂടുതല്‍ കാരണമുള്ള തിമിരം പോലുള്ള പ്രശ്‌നങ്ങള്‍. മുട്ടയിലെ കരാട്ടനോയ്ഡുകള്‍, വൈറ്റമിനുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. മസില്‍ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്കുള്ള നല്ലൊരു വഴിയാണ് പുഴുങ്ങിയ മുട്ടയും കുരുമുളകുപൊടിയും കലര്‍ന്ന ഭക്ഷണം. മുട്ടയിലെ പ്രോട്ടീനുകള്‍ മസില്‍ വളരാന്‍ സഹായിക്കും. പുഴുങ്ങിയ മുട്ടയും കുരുമുളകും ചേര്‍ത്തു പ്രാതലിന് കഴിയ്ക്കാം. ഇത് നല്ലൊരു ബ്രേക്ഫാസ്റ്റ് ആണ്. ഏതു സമയത്തു കഴിച്ചാലും ഗുണം ലഭിയ്ക്കുമെങ്കിലും പ്രാതലിന് കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.