പൊളിറ്റിക്കൽ ഡെസ്‌ക്
കൊൽക്കത്ത: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി വർഗീയ കലാപം കൂടി അരങ്ങേറിയതോടെ ബംഗാളിലെ ജനത വീണ്ടും സിപിഎമ്മുമായി അടുക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകരാറിലാകുകയും, ബിജെപി കരുത്താർജിക്കുകയും ചെയ്യുന്നതോടെ ബംഗാളിൽ കലാപങ്ങൾ നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതോടെയാണ് ബംഗാളിലെ ജനങ്ങൾ വീണ്ടും സിപിഎമ്മുമായി അടുക്കുന്നതെന്നാണ് സൂചന.
ബംഗാളിലെ ജനങ്ങളെ പുനർവിചിന്തത്തിന് പ്രേരിപ്പിക്കുന്നു എന്ന വസ്തുതക്ക് ശക്തമായ തെളിവായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന റാലിയിലെ ബഹുജന പങ്കാളിത്തം .
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സ് ഭരണത്തിന് കീഴിൽ ബംഗാളിൽ ഉടനീളം നടമാടുന്ന വർഗീയ കലാപങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ 19 ഇടതുപക്ഷ പാർട്ടികൾ കഴിഞ്ഞദിവസം നടത്തിയ റാലിയിൽ അണിനിരന്നത് പതിനായിരണങ്ങളാണ്.
നീണ്ട 34 വർഷത്തെ ഇടതുപക്ഷ സർക്കാർ ഭരണകാലത്ത് ബംഗാളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത ഒന്നായിരുന്നു വർഗീയ കലാപങ്ങൾ മത സൗഹാർദ്ദത്തിന് കേൾവികേട്ട നാടായിരുന്നു വംഗനാട്. എന്നാൽ തൃണമൂൽ ഭരണത്തിന് കീഴിലെ സ്ഥിതി അത്യന്തം ഭീകരമായി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ ബംഗാളിൽ 25 വർഗീയ കലാപങ്ങളാണ് നടമാടിയത്.
മമത ബാനർജി മുഖ്യമന്ത്രിയായശേഷം കൈക്കൊണ്ട പക്ഷപാതപരമായ നടപടികളാണ് വർഗീയകലാപത്തിന് വഴിമരുന്നിട്ടത്. അതിന്റെ പ്രതിഫലനമാണ് തുടർച്ചയായി അരങ്ങേറുന്ന വർഗീയസംഘർഷങ്ങൾ.
സൗഹാർദ്ദവും സമാധാനവും പുലരുന്ന ഒരു അന്തരീക്ഷം സൃഷ്ട്ടിക്കാൻ ഇടതുപക്ഷം അധികാരത്തിൽ എത്തിയേ മതിയാകൂ എന്ന ജനങ്ങളുടെ തിരിച്ചറിവാണ് ബംഗാൾ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കാനിരിക്കുന്നത്…#