ബംഗ്‌ളൂരുവില്‍ പുതുവത്സരദിനത്തില്‍ യുവതിക്കുനേരെ അക്രമം: പ്രതികള്‍ അറസ്റ്റില്‍

ബംഗ്ളൂരു: പുതുവത്സര ദിനത്തില്‍ ബംഗ്ളൂരുവില്‍ റോഡില്‍ വെച്ച് ബൈക്ക് യാത്രികര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ലെനോ, അയ്യപ്പ എന്നീ യുവാക്കളാണ് പ്രധാന പ്രതികള്‍. കമ്മനഹള്ളിയിലെ ഫ്രേസര്‍ ടൗണിലാണ് നാല് പ്രതികളും താമസിക്കുന്നത്. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. പ്രതികള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ പ്രവീണ്‍ സൂദ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പബില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ ഒരു സംഘം യുവാക്കള്‍ പിന്തുടരുകയായിരുന്നു. പബ് മുതല്‍ വീട് വരെ യുവതിയെ സംഘം പിന്തുടരുകയായിരുന്നു. ഇതില്‍ രണ്ടുപേര്‍ മാത്രമേ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉള്ളൂവെങ്കിലും കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്ന് പൊലീസ് അറിയിച്ചു. യുവാക്കളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നും ഇവര്‍ ഉണ്ടായിരുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കള്‍ കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ബംഗ്‌ളൂരുവിലെ നടുറോഡില്‍ വെച്ച് രണ്ടു പുരുഷന്മാര്‍ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പുതുവത്സരാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലായിരുന്നു വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വന്നത്.

കിഴക്കന്‍ ബംഗ്ളൂരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടില്‍ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഓട്ടോയില്‍ നിന്നിറങ്ങി 50 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. അതുവഴി സ്‌കൂട്ടറില്‍ വരികയായിരുന്ന രണ്ടുപേരിലൊരാള്‍ യുവതിയെ ആക്രമിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.

Top