ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. വ്യോമാക്രമണത്തിൽ 400 പേർ ​ കൊല്ലപ്പെട്ടു

​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ സേന .ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ​ഗാസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോ​ഗ്യമന്ത്രാലയം അറിയിക്കുന്നത് .നെതന്യാഹു ഹമാസുമായി സ്ഥിരമായ വെടിനിർത്തലിനു സമ്മതിക്കുന്നത് നെതന്യാഹുവിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുമെന്നും പതിനഞ്ചു വർ‌ഷമായി തുടരുന്ന ഭരണത്തിന് അവസാനമിട്ടേക്കുമെന്നും രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ആക്രമണം പുനരാരംഭിക്കുന്നതിനു പകരം നെതന്യാഹു ഹമാസുമായി വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലെത്തിയാൽ ഭരണസഖ്യം വിടുമെന്ന് തീവ്ര വലതുപക്ഷകക്ഷിയുടെ അംഗവും ധനമന്ത്രിയുമായ ബെസലേൽ സ്മോട്രിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ബന്ദികളെ തിരികെ കൊണ്ടുവരുന്ന ഏതു കരാറിനും പ്രതിപക്ഷ പാർട്ടികൾ പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ, വെടിനിർത്തലിനു തയാറായി അങ്ങനെ ഒരു നീക്കം നടത്തിയാൽ ഘടകകക്ഷികളുടെ എതിർപ്പു മൂലം നെതന്യാഹുവിന്റെ സർക്കാർ പ്രതിസന്ധിയിലാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാസയിൽ ആക്രമണം പുനരാരംഭിച്ചതിലൂടെ സ്മോട്രിച്ചിന്റെയും മറ്റൊരു തീവ്ര വലതുപക്ഷ നേതാവായ ഇറ്റാമർ ബെൻ-ഗ്വിറിന്റെയും പിന്തുണ ഉറപ്പാക്കാൻ നെതന്യാഹുവിന് സാധിച്ചു. വെടിനിർത്തലിന്റെ പേരിൽ ബെൻ-ഗ്വിറിന്റെ പാർട്ടി ജനുവരിയിൽ സഖ്യത്തിൽനിന്നു പന്മാറിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വാണ്ടും സഖ്യത്തിന്റെ ഭാഗമായി. ഹമാസിന്റെ ഉന്മൂലനവും ലക്ഷ്യം തന്റെ രാഷ്ട്രീയ നിലനിൽപിനൊപ്പം, സായുധ സംഘമായ ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നതും നെതന്യാഹുവിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. വെടിനിർത്തൽ കരാറിൽ ഉറച്ചുനിന്നാൽ ഹമാസ് ശക്തമായി തിരിച്ചുവരുമെന്നും ഇത് ഭാവിയിൽ ഇസ്രയേലിന് ഭീഷണിയാകുമെന്നും നെതന്യാഹു കരുതുന്നു. യുദ്ധാനന്തരം ഗാസ ആരു ഭരിക്കണമെന്നതിൽ ഒരു ധാരണയുമില്ല. പാശ്ചാത്യ പിന്തുണയുള്ള പലസ്തീൻ അതോറിറ്റിക്ക് നാമമാത്രമായ നിയന്ത്രണം നൽകിയാലും ഹമാസിന് ഗാസയിൽ ശക്തമായ സ്വാധീനമുണ്ടാകും. അങ്ങനെ വന്നാൽ ഹമാസിന് വീണ്ടും സൈനിക ശേഷി വർധിപ്പിക്കാനാകും.

വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രയേൽ ​ഗാസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ . ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

എന്നാൽ ഹമാസിൻ്റെ ഭീകര കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ​ഗാസയിൽ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top