![](https://dailyindianherald.com/wp-content/uploads/2016/04/benny-moonjely.png)
കൊച്ചി: തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളെന്ന് അങ്കമാലി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബെന്നി മുഞ്ഞേലി. പണമൊഴുക്കി വോട്ടുവാങ്ങുന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്ന് അദ്ദേഹത്തിന്റെ ഫേയ്‌സ് ബുക്ക് പേജിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫേയ്‌സ് ബുക്ക പോസ്റ്റ് വായിക്കാം
സുഹൃത്തുക്കളെ ,ഞാന്‍ വലിയ കോടീശ്വരന്‍ ആണെന്നും ,പണം ഒഴുക്കി വോട്ടു വാങ്ങുന്ന ആള്‍ ആണെന്നുമുള്ള തരത്തില്‍ പ്രചരണം എതിരാളികള്‍ നടത്തുന്നുണ്ട് .അത്തരം പ്രചാരണങ്ങള്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ നടക്കുന്നതായി അറിയിയുന്നു .എനിക്ക് ഭേദപെട്ട സാമ്പത്തീക സൌകര്യങ്ങള്‍ ഉണ്ട് എന്നത് മറച്ചു വകുന്നില്ല എന്ന് മാത്രമല്ല എനിക്ക് വലിയ അഭിമാനം ഉണ്ട് .അത് എന്റെ അഭിമാനം എന്ന നിലക്ക് മാത്രമല്ല നാടിലെ ദരിദ്ര സാഹചര്യത്തില്‍ നിന്നും വിദേശത്ത് പോയി രക്ഷപെട്ട എല്ലാ വിദേശ മലയാളികളുടെയും അഭിമാനമാണ് .ഒന്ന് കണ്ണ് തുറന്നു നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും ഈ നാട്ടില്‍ വിദേശത്ത് ,പ്രത്യേകിച്ച് യുറോപ് ,ഓസ്‌ട്രെലിയ ,യു .എസ് അടക്കമുള്ള രാജ്യങ്ങളില്‍ ജോലിക്ക് പോയ ,അതില്‍ അതന്നെ നല്ലൊരു ശതമാനം വരുന്ന നഴ്‌സ്മാരുടെ കുടുംബങ്ങളില്‍ വലിയ സാമ്പത്തീക മാറ്റം ഉണ്ടായിട്ടുണ്ട് .നല്ല വീടും ,കാറും സൗകര്യവുമൊക്കെ അത് വഴി ഉണ്ടായതായി മനസിലാക്കാം
.സ്വാഭാവികമായും 15 കൊല്ലം മുന്‍പ് കുറച്ചു നേരത്തെ വിദേശത്ത് പോകാന്‍ കഴിഞ്ഞ എനിക്കും കുടുംബത്തിനും അതനുസരിച്ച് സമ്പാദിക്കാനും കഴിഞ്ഞിട്ടുണ്ട് .ഏതൊരു മലയാളിയും ബുധിമുട്ടുകാലത്ത് ഒരു വിദേശ ജോലി ആഗ്രഹിക്കും .ദൈവം അനുഗ്രഹിച്ചു എനിക്ക് ആ ഭാഗ്യമുണ്ടായി .അതില്‍ നിന്നും ഉയരുവാനും കഴിഞ്ഞു .
എനിക്കുണ്ടായ ഉയര്ച്ചയും സൌകര്യങ്ങളും കഴിയുംവിധം മറ്റുള്ളവര്‍ക്കും കൂടി ഗുണകരം ആകാന്‍ ശ്രമിച്ചിട്ടുണ്ട് .ശ്രമിക്കുന്നുണ്ട് ….ഈ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്ന പലരും വിദേശത്ത് ജോലി ചെയുന്നവരോ ,അവരുടെ കുടുംബത്തില്‍ ഉള്ളവരോ ,സഹോദരിമാരോ ഒക്കെ ഇത്തരത്തില്‍ ജോലി ചെയ്തു രക്ഷപെട്ടവരോ ആണെന്ന് കാണുന്നതാണ് അതിലേറെ ദു:ഖകരം .
ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു .മാന്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നു .മോശം പ്രചാരണങ്ങള്‍ വന്നേക്കാം .അതിനെ മറികടക്കാന്‍ നമുക്ക് കഴിയും .നിങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ .മേല്പറഞ്ഞ ആരോപണങ്ങളില്‍ ആരെങ്കിലും തെറ്റിദ്ധരിക്കുന്നു എങ്കില്‍ അവരെ സത്യം പറഞ്ഞു ബോധ്യപെടുതാനുള്ള ചുമതല സുഹൃത്തുക്കള ഏറ്റെടുക്കുമല്ലോ?