എണ്‍പത് ലക്ഷം കൊടുത്ത് വാങ്ങിയ ബെന്‍സ്‌കാര്‍ കട്ടപ്പുറത്തായി; കാറില്‍ റീത്ത് വച്ച് ഷോറൂമിനുമുന്നില്‍ ഉടമയുടെ പ്രതിഷേധം

തിരുവനന്തപുരം: സംഗതി എണ്‍പത് ലക്ഷം നല്‍കി വാങ്ങിയ ബെന്‍സുകാറാണ് പറഞ്ഞിട്ടെന്തുകാര്യം. ഒരു മാസത്തിനുള്ളില്‍ വണ്ടി കട്ടപ്പുറത്തായി. വെറും 745 കിലോമീറ്റര്‍ മാത്രം ഓടിയ കാറിന്റെ ഗിയര്‍ ബോക്‌സ് കേടായതോടെയാണ് തിരുവനന്തപുരം സ്വദേശിയായ അപ്പുക്കുട്ടന്‍ നായര്‍ക്ക് കഷ്ടകാലം തുടങ്ങിയത്.

ഒക്ടോബര്‍ 6നാണ് 80 ലക്ഷം രൂപ വിലമതിക്കുന്ന ജിഎല്‍ഇ 250 മോഡല്‍ ബെന്‍സ് കാര്‍ എറണാകുളത്തെ രാജശ്രീ മോട്ടോഴ്സില്‍ നിന്നും വാങ്ങിയത്. കാര്‍ വാങ്ങിയതിന് ശേഷം ആകെ 745 കാലോമീറ്റര്‍ മാത്രമെ സഞ്ചരിച്ചിട്ടുള്ളു. അതിനുള്ളില്‍ ഗിയര്‍ബോക്സ് കേടായി. ഇതോടെ അനില്‍കുമാറിന്റെ കഷ്ടകാലം തുടങ്ങി.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഗിയര്‍ ബോക്സ് കേടായത്. കാറു വാങ്ങി 13 ദിവസമേ ആയിരുന്നുള്ളൂ. തുടര്‍ന്ന് തിരുവനന്തപുരത്തെ ബെന്‍സിന്റെ ഔദ്യോഗിക വര്‍ക്ഷോപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്നു തന്നെ ഇദ്ദേഹം വാഹനത്തിന്റെ ഡീലര്‍മാരായ രാജശ്രീ മോട്ടോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. പക്ഷേ വേണ്ട വിധം അവര്‍ പ്രതികരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേണമെങ്കില്‍ കേടായ ഗിയര്‍ബോക്സ് നന്നാക്കി തരാം എന്നു മാത്രമായിരുന്നു ഡീലറുടെ മറുപടി. ആറുമാസം വരെ വാറണ്ടി നല്‍കിയിട്ടുണ്ടെങ്കിലും ഒരു മാസത്തിനുള്ളില്‍ കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ പൈസ തിരികെ നല്‍കാനോ അല്ലെങ്കില്‍ പുതിയത് നല്‍കാനോ തയ്യാറായില്ല. ഇതോടെ പ്രതിഷേധത്തിന് അനില്‍കുമാര്‍ തയ്യാറായി.

കാറിനു മുകളില്‍ റീത്തുകള്‍ വച്ച് ഷോറൂമിന് മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തിയിട്ടിരിക്കുകയാണ്. റോഡ് ടാക്സും ഇന്‍ഷുറന്‍സ് തുകയും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കി വാഹനം തിരിച്ചെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഫോട്ടോകള്‍ ഷെയര്‍ ചെയ്താണ് സോഷ്യല്‍ മീഡിയ ഈ വിവാദത്തെ വൈറലാക്കുന്നത്.

Top