മദ്യശാലകള്‍ അടച്ചതിലൂടെ സര്‍ക്കാറിന് നഷ്ടം കോടികള്‍; പ്രതിദിനം 10 കോടി നഷ്ടമുണ്ടാകുന്നു; നിലനില്‍പ്പ് പ്രശ്‌നത്തിലായി ബിവറേജ് കോര്‍പ്പറേഷന്‍

കണ്ണൂര്‍: പാതയോര മദ്യശാലകള്‍ അടച്ചിടാനുള്ള സുപ്രീം കോടതി വിധി സംസ്ഥാന വരുമാനത്തെ പ്രതിസന്ധിയിലാക്കുന്നു. ഭൂരിഭാഗം മദ്യശാലകളുടെ അടച്ചു കഴിഞ്ഞു. ബിവറേജ് കോര്‍പ്പറേഷന്റെ നിലില്‍പ്പ് തന്നെ ഇതോടെ പ്രശ്‌നത്തിലായിരിക്കുകയാണ്. 20 ദിവസം കൊണ്ട് 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കോര്‍പ്പറേഷന്‍ പറയുന്നു. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ പഞ്ചായത്ത് തല പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബെവ്‌കോ എം ഡി സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കി.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിലൂടെ 5000 കോടിരൂപയുടെ നഷ്ടം സഹിക്കേണ്ടിവരുമെന്ന് ബെവ്‌കോ നേരത്തെ തന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് തീരുമാനം നടപ്പാക്കിയ ശേഷമുള്ള വരുമാന നഷ്ടം ബെവ്‌കോ കണക്കാക്കിയത്. ദിനം പ്രതി 8 മുതല്‍ 10 കോടി രൂപയുടെ വരെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 20 ദിവസത്തെ കണക്കെടുത്താല്‍ 200 കോടി രൂപയുടെ വരെ വരുമാന നഷ്ടമുണ്ടെന്നും ബെവ്‌കോ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ പാതയോരത്ത് നിന്ന് മാറ്റി സ്ഥാപിച്ച 120 ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ 40 എണ്ണത്തിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് തലത്തിലുള്ള എതിര്‍പ്പ് കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതും ബെവ്‌കോയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഈ പ്രതിസന്ധി അറിയിച്ച് ബെവ്‌കോ എം ഡി നികുതി വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ എത്രിയും വേഗം നടപടി എടുക്കണമെന്നും മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിലുള്ള തടസങ്ങള്‍ മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Top