ബോര്‍ഡിങ് പാസുകളിലെ ചതിക്കുഴികളും തട്ടിപ്പും !..തൂക്കുകയര്‍ വേണ്ടെങ്കില്‍ കണ്ണും കാതും തുറന്നിരിക്കണം.പ്രവാസി മലയാളിയുടെ പോസ്റ്റ് വൈറലായി;ഒരു ദിവസം കൊണ്ട് ഷെയര്‍ ചെയ്തത് 1.40 ലക്ഷം പേര്‍

അഡ്വ.സിബി സെബാസ്റ്റ്യന്‍

ദുബൈ :ബോര്‍ഡിങ് പാസിലെയും ലഗേജിലെയും നടത്തുന്ന തട്ടിപ്പിന്റെ വമ്പന്‍ തെളിവുമായി പ്രവാസി മലയാളി ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയിലും ഓണ്‍ ലൈന്‍ മീഡിയകളിലും വൈറലായി. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡാണ് പ്രവാസി മലയാളിയായ അജയ് ഗോവിന്ദിന്റെ പോസ്റ്റ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ എത്തിച്ചത്. ഇതേ തുടര്‍ന്നു മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിലൂടെ വാര്‍ത്ത പുറത്തു വന്നതോടെ ഗൂഗിള്‍ വായനയില്‍ ഇരുപത്തിരണ്ടര ലക്ഷം പേരാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ടു വാര്‍ത്ത വായിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആദ്യം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക് താഴെ കൊടുക്കുന്നു.

ബോര്‍ഡിങ് പാസിലെ ഞെട്ടിക്കുന്ന തട്ടിപ്പുകള്‍ … ഇത് നിങ്ങളുടേയും പ്രവാസികളുടേയും ജീവന് വേണ്ടി..ആരും കാണാതെ , വായിക്കാതെ പോകരുത് .

 

ഫെയ്‌സ് ബുക്ക് വാട്‌സ് അപ്പ് എന്നിവയിലൂടെയെല്ലാം അജയിന്റെ പോസ്റ്റ് ഇന്നലെ പ്രചരിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ ജോലിയ്ക്കും മറ്റും പോകുന്നവരെ കുടുക്കുന്നതിനു കള്ളക്കടത്തുകാര്‍ അടക്കം ശ്രമിക്കുന്നതായി വ്യക്തമാക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റിന്റെ പരാമര്‍ശങ്ങള്‍. ഇതേ തുടര്‍ന്നാണ് ഈ പോസ്റ്റ് പ്രവാസി മലയാളികള്‍ ഏറ്റെടുത്ത് വൈറലാക്കിയത്.ajay-post-vairal

 

മലയാള ഓണ്‍ലൈന്‍ പത്രവായനയിലെ സര്‍വ്വകാല റിക്കോര്‍ഡാണ്‌ ഈ വാര്‍ത്തക്ക് കിട്ടിയിരിക്കുന്നത്.അതും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിനെ ആധാരമാക്കി ചെയ്ത വാര്‍ത്തക്ക് കിട്ടിയ വായന. പത്രത്തിന്റെ പേജില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ആളുകള്‍ ഈ വാര്‍ത്ത ഷേര്‍ ചെയ്തു. ഞങ്ങളുടെ ഫേസ് ബുക്ക് പേജിലെ ലിങ്കില്‍ നിന്നും പതിനായിരക്കണക്കിനു ഷേറിങ്ങുകള്‍ വേറെയും. അതായത് 1.45 ലക്ഷത്തോളം പേര്‍ ഈ വാര്‍ത്ത ഷേര്‍ ചെയ്തു. 4.8 ലക്ഷം ലൈക്കുകള്‍ ലഭിച്ചു. 2.15 മില്യണ്‍ ആളുകള്‍ പത്രത്തിന്റെ ഫേസ് ബുക്ക് പേജിലൂടെ മാത്രം ഈ വാര്‍ത്ത വ്യു ചെയ്തു. ഗൂഗിള്‍ അനലറ്റിക് റിപോര്‍ട്ടില്‍ 22.5 ലക്ഷം ആളുകള്‍ ഈ വാര്‍ത്ത വായിച്ചു .മലയാള ഓണ്‍ലൈന്‍ പത്ര വാര്‍ത്തകളില്‍ ഒറ്റ ദിവസം കൊണ്ട് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഉരുത്തിരിഞ്ഞ വാര്‍ത്ത വായനയില്‍ പ്രവാസി മലയാളികള്‍ തീര്‍ത്ത ഒരു അത്ഭുതവും വിസ്മയവും ഈ വാര്‍ത്തയുടെ കാണാനായി.boarding-luggege

പ്രവാസിയെ തൊട്ടറിയുന്ന അതി ഗൗരവതരമായ ചതിക്കുഴി സോഷ്യല്‍ മീഡിയായിലൂടെ ചൂണ്ടിക്കാണിച്ചതിലൂടെയാണ് എ വാര്‍ത്തക്ക പ്രാധാന്യം .പ്രവാസികളായ ലക്ഷക്കണക്കിനു മലയാളികളും മറ്റുള്ളവരും അറിയേണ്ട് അതി ഗൗരവതരമായ വിവരം -അറിവ് -ചതിക്കുഴി.അത് ഒരു പക്ഷേ ചിലരെങ്കിലും ഇതിനു മുന്‍പ് അനുഭവിച്ചവര്‍ .ചിലരെങ്കിലും മനസിലാക്കിയവര്‍ അവയുടെ നേര്‍ചിത്രവും തനിക്കും ഇതു സംഭവിക്കാം എന്ന തിരിച്ചറിവിളെക്കുള്ള കരുതലും ഈ പോസ്റ്റിനെ പ്രാധാന്യമുള്ളതാക്കി.തുറന്നു വെച്ച കണ്ണുകളുമായി ഇത്തരം ചതിക്കുഴികള്‍ പ്രവാസികള്‍ അറിയാന്‍ ഇനിയും ഈ വാര്‍ത്ത എല്ലാവരിലേക്കും എത്തണം. നിങ്ങള്‍ക്ക് തൂക്കുകയര്‍ കിട്ടാതിരിക്കാന്‍ ,ജയിലറ കിട്ടാതിരിക്കാന്‍ .പ്രവാസികളുടെ ഒരുമയോടെ ഉള്ള കൂട്ടായ്മയും പല രാജ്യത്തെ അവരുടെ ഐക്യവും ആണിത്.

അജയ് ഗോവിന്ദ്

അജയ് ഗോവിന്ദ്

ഇതേ പോസ്റ്റ് അജയ് ഗോവിന്ദിന്റെ ഫെയിസ് ബുക്കില്‍ നിന്നും ഷെയര്‍ ചെയ്യപ്പെട്ടത് പന്ത്രണ്ടായിരത്തില്‍ അധികവും നാലായിരത്തിന്‍ മുകളില്‍ ലൈക്കും ആണ് .ഒരു പോസ്റ്റിന്റെ പ്രാധാന്യം എത്ര വലുത് അവ എത്ര ചെരുതാണെങ്കിലും എന്നുള്ളതാണിവിടെ വ്യക്തമാകുന്നത്. നവമാധ്യമങ്ങളുടെ പ്രശക്തിയും പ്രാധാന്യവും ഇവ ചൂണ്ടിക്കാണിക്കുന്നു.എല്ലാ പ്രവാസികളും അറിയേണ്ട അതി ഗുരുതരമായ ഒരു വിഷയം ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് അജയ് ഗോവിന്ദ് എന്ന പ്രവാസിയുടെ പോസ്റ്റിലൂടെ നേര്‍കാഴ്ച്ചയായി സമര്‍പ്പിക്കുന്നു. ഈ വാര്‍ത്തയും പത്രത്തിലെ മറ്റു വാര്‍ത്തകള്‍ പോലെ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ച എല്ലാ പ്രവാസികള്‍ക്കും, മാന്യ വായനക്കാര്‍ക്കും അകമഴിഞ്ഞ നന്ദി.

കുറഞ്ഞ കാലത്തിനുള്ളില്‍ മാധ്യമങ്ങള്‍ അവഗണിച്ച നിരവധി വാര്‍ത്തകള്‍ പുറലോകത്തെത്തിയിക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളില്‍ ഇടപെടാന്‍ എന്നും ഞങ്ങളുണ്ടായിരുന്നു. മുഖ്യധാര മാധ്യമങ്ങളുടെ അഹങ്കാരം നിറഞ്ഞ മാധ്യമ പ്രവര്‍ത്തനത്തെ തിരുത്തിയ്ക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ നിരവധി വാര്‍ത്തകള്‍ക്ക് കഴിഞ്ഞു. നവമാധ്യമങ്ങള്‍ മലയാളത്തില്‍ പിച്ചവയ്ക്കുന്ന തുടക്കകാലത്ത് തന്നെയായിരുന്നു പ്രവാസികളുടെ ശബ്ദവും നേരുമായി ഞങ്ങളും പുതിയകാലത്തെ മാധ്യമ പ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ന്യൂജനറേഷന്‍ കാലത്തിന്റെ വായനകളും പ്രതിഷേധങ്ങളുമാണ് ലോകം എങ്ങിനെ ചിന്തികണമെന്ന് വരെ തീരുമാനിക്കുന്നത്. മുന്‍ നിര മലയാള ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകള്‍ക്കൊപ്പം വളരുവാന്‍ പത്രത്തിനു സാധിച്ചു. സോഷ്യല്‍ മീഡിയ വഴി മാത്രം ആഴ്ച്ചയില്‍ 7-8 കോടിയിലേറെ വായനക്കാരുടെ വിസിറ്റിങ്ങുകള്‍ പത്രത്തില്‍ നടത്തുന്നുണ്ട്. മൂന്നര വര്‍ഷം കൊണ്ട് 10ലക്ഷത്തോളം വായനക്കാര്‍ പത്രത്തിന്റെ ഫേസ്ബുക്ക് പേജ്ല്‍ ലൈക്ക് ചെയ്തുകഴിഞ്ഞു.ഫേസ് ബുക്കിലൂടെ മാത്രം 10-15 ലക്ഷത്തിലേറെ വിസിറ്റിങ്ങും 25000ത്തിലധികം വാര്‍ത്താ ഷെയറിങ്ങുകളും നടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മലയാളികളെ ഏറെ സ്വാധീനിക്കുന്ന മാധ്യമായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് വളരാന്‍ കഴിഞ്ഞു.

പത്രത്തിന്റെ വളര്‍ച്ചയില്‍ സഹായിച്ചത് പരസ്യക്കാരോ, സാമ്പത്തിക, രാഷ്ട്രീയ ഉറവിടങ്ങളോ അല്ല. വായനക്കാര്‍ മാത്രമാണ്.വായനക്കാരും പത്ര പ്രവര്‍ത്തകരാണെന്ന് ഞങ്ങള്‍ അടിവരയിട്ട് പറയുന്നു. ജേണലിസം എന്നത് മാധ്യമ സ്ഥാപനത്തില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നവരുടെ മാത്രം കുത്തുക തൊഴിലല്ല. സോഷ്യല്‍ മീഡിയയുടെയും ഇലക്ട്രോണിക്‌സ് യുഗവും വാര്‍ത്തകള്‍ കൈയ്യടക്കിയ ഈ കാലത്ത് വായനക്കാരുടെ പ്രൊഫൈലിലൂടെയാണ് വാര്‍ത്തകള്‍ വ്യാപിക്കുന്നത്. വാര്‍ത്തകളെ മറ്റുവര്‍ക്കായി ഷേര്‍ ചെയ്യുന്നത് വായനക്കാരാണ്. അച്ചടി പത്രത്തിലും ചാനല്‍ ജേര്‍ണലിസത്തിലും ജനങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ ഇന്റര്‍നെറ്റ് പത്രങ്ങള്‍ പൂര്‍ണ്ണമായും വായനക്കാരുടേയും ജനങ്ങളുടേയും കൈയ്യിലാണ്. ജനങ്ങളാണ് വാര്‍ത്തകള്‍ തരുന്നതും, വാര്‍ത്തകള്‍ വ്യാപിപ്പിക്കുന്നതും. ആ നിലയ്ക്ക് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ പത്രപ്രവര്‍ത്തനത്തിലേക്ക് എല്ലാ വായനക്കാര്‍ക്കും സ്വാഗതം. നിങ്ങള്‍ നല്‍കുന്ന വാര്‍ത്തകളും ഇനി മുതല്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിക്കും.അതാണിവടെയും ഈ വാര്‍ത്തയിലും സംഭച്ചിരിക്കുന്നത് .മലയാളത്തിലെ ഏറ്റവുമധികം വായനക്കാരുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായി വളരാന്‍ പിന്തുണ നല്‍കിയ എല്ലാ വായനക്കാര്‍ക്കും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നന്ദി രേഖപ്പെടുത്തുന്നു….

Top