ആർപ്പൂക്കര: പഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേറ്റും കൂടിയ സാഹചര്യത്തിലാണ് പഞ്ചായത്തും, ആരോഗ്യവകുപ്പും, പൊലീസും കർശന പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി്.
കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മുഴുവൻ ജനങ്ങളും കർശന ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗലക്ഷണമുള്ളവർ നിർബന്ധമായും കൊവിഡ് ടെസ്റ്റ് നടത്തി സ്വയം ക്വാറന്റൈനിൽ പോകേണ്ടതാണ്. വ്യാപാരസ്ഥാപനങ്ങളിൽ കർശനമായും തിരക്ക് ഒഴിവാക്കേണ്ടതാണ്.
കൊവിഡ മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും. കൊവിഡ് വാക്‌സിനേഷൻ 100 ശതമാനം എത്തിക്കാനുള്ള അവസാനഘട്ടത്തിലാണ് ആർപ്പൂക്കര. ഇനിയും 18 വയസ്സിനു മുകളിൽ ഫസ്റ്റ് ഡോസ് എടുക്കാനുള്ളവരും, ഫസ്റ്റ് ഡോസ് എടുത്തിട്ട് 84 ദിവസം പൂർത്തിയായവരും തൊണ്ണംകുഴി ഗവ.എൽ. പി സ്‌കൂളിൽ ആഗസ്റ്റ് ഏഴിനു നടക്കുന്ന വാക്‌സിനേഷൻ ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് റോസിലിൻ ടോമിച്ചൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതാത് വാർഡ് മെമ്പർമാരുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെടുക.
എല്ലാ വാർഡിലും ജാഗ്രതാ സമിതികൂടി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോസിലിൻ ടോമിച്ചൻ, വൈസ് പ്രസിഡണ്ട് ലൂക്കോസ് ഫിലിപ്പ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ ജോസ്, വാർഡ് മെമ്പർമാരായ ഹരിക്കുട്ടൻ, ജസ്റ്റിൻ ജോസഫ്, ജനമൈത്രി പോലീസ് ശ്രീജിത്ത്, മെഡിക്കൽ ഓഫീസർ ഡോക്ടർ റോസിലി ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ സി എന്നിവർ നേതൃത്വം നൽകും.