വടക്കാഞ്ചേരി പീഡനം; വെളിപ്പെടുത്തലിന് കൂട്ടുനിന്ന ഭാഗ്യലക്ഷ്മിയും കുടുങ്ങും? കോണ്‍ഗ്രസ് കാലത്തെ സരിതയായി യുവതി മാറുമോ ?

കൊച്ചി: വടക്കാഞ്ചേരി പീഡനകേസ് മാധ്യമ ശ്രദ്ധയിലെത്തിച്ച ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കുടുങ്ങുമോ? സിപിഎമ്മിലെ ഉന്നതരായ നേതാക്കളുമായി ബന്ധമുള്ള വടക്കാഞ്ചേരിയിലെ നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ഭാഗ്യലക്ഷ്മിയും കുരുക്കിലാകും. സിപിഎം വിഭാഗീയതിയില്‍ യുവതിയെ ഇരയാക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ആരോപണങ്ങള്‍. ഈ സാഹചര്യത്തില്‍ ഒരു വിഭാഗത്തിനുവേണ്ടി അറിഞ്ഞോ അറിയാതെയോ ഇടപെടല്‍ നടത്തിയതാണ് ഭാഗ്യലക്ഷ്മിയ്ക്ക് കുരുക്കാകുന്നത്.

സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാന്‍ ഭാഗ്യലക്ഷമി തയ്യാറായില്ലെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഒരു അഭിഭാഷക പീഡനമരോപിച്ച യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്വന്തം മക്കളെ നോക്കാറില്ലാത്തതിന്റെ പേരില്‍ യുവതിക്കെതിരെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കേസ് കൊടുത്തിരുന്നു. യുവതിയുടെ മുന്‍സ്വഭാവത്തെ കുറിച്ചും അന്വേഷിക്കാതെയാണ് ഭാഗ്യലക്ഷമി ഇരയ്ക്കുവേണ്ടി ചാടിപുറപ്പെട്ടതെന്നും വിമര്‍ശനമുണ്ട്.
യുവതി തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്താനും ഭാഗ്യ ലക്ഷ്മിയെ കാണാനുമെത്തിയത് ഒരു സിപിഎം നേതാവ് അയച്ചു കൊടുത്ത ആഡംബര കാറിലാണെന്നം സൂചനയുണ്ട്. വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും യുവതിയോട് പഥ്യം പോരാ. യുവതി ഇനിയും മൊഴി മാറ്റുമെന്ന് അവര്‍ വിശ്വസിക്കുന്നു. യുവതിയുടെ ആവശ്യം പണമാണെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതി ആരോപിച്ച വിവരങ്ങള്‍ സത്യമല്ലെങ്കില്‍ ജയന്തനെ കുരുക്കാന്‍ കൂടെ നിന്നതിന് ഭാഗ്യലക്ഷമിക്കെതിരെ കേസ് വരാനും സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സരിതാകേസ് എങ്ങനെ ഉപകരിച്ചോ അതുപോലെ സിപിഎമ്മിന്റെ പ്രതിശ്ചായ നഷ്ടപ്പെടുത്തുകയാണ് ഈ കേസുമെന്ന് വിലയിരുത്തുന്നവരും ഏറെയാണ്. രണ്ടുവര്‍ഷത്തിനുശേഷമുള്ള പരാതി വീണ്ടും കുത്തിപൊക്കാന്‍ ആസൂത്രിതമായ നീക്കം നടന്നുവെന്ന് തന്നെയാണ് മുതിര്‍ന്ന സിപിഎം നേതാക്കളും കരുതുന്നത്. ഇതിനായി സിപിഎം നേതാക്കള്‍ തന്നെ ഭാഗ്യലക്ഷ്മിയെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സൂചന.

Top