ദിലീപ് നായകനായ രാംലീല റിലീസ് ആയ ദിവസം തന്നെ മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ഉദാഹരണം സുജാത റിലീസ് ചെയ്തിരുന്നു. അതിന് മഞ്ജു വാര്യരെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. സോഷ്യല്‍ മീഡിയ വഴി ഉദാഹരണം സുജാതയെ താഴ്ത്തിക്കെട്ടുന്നവരെ വിമര്‍ശിച്ചാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. റിലീസായി ഒരു ദിവസം ആവും മുമ്പ് ഒരു സിനിമയുടെ വിധി എഴുതാന്‍ കഴിയുമോയെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. മഞ്ജുവിനെ കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളില്‍ അവള് ഒന്നും മിണ്ടാതിരിക്കുന്നതാണ് അവളുടെ അലങ്കാരമെന്നും ദിലീപ് മഞ്ജുവവിനെ കുറിച്ച് പറയുന്നത് പോലെ ദിലീപിനെ കുറിച്ച് മഞ്ജു ഒന്നും പറയാത്തതാണ് മഞ്ജുവിന്റെ മാന്യതയെന്നു ഭാഗ്യലക്ഷ്മി പറയുന്നു. റിലീസായി ഒരു ദിവസം ആകുന്നതിന് മുമ്പ് സിനിമയുടെ വിധിയെഴുതുന്ന വിചിത്ര മനുഷ്യരുള്ള ലോകമാണ് ഫേസ്ബുക്കെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മഞ്ജു വാര്യര്‍ രാംലീല കാണണമെന്ന് പറഞ്ഞപ്പോള്‍ ആ പോസ്റ്റെടുത്ത് ആഘോഷിച്ചവര്‍ ഇപ്പോള്‍ അവരഭിനയിച്ച സിനിമയ്ക്കെതിരെ മോശം പഠമെന്ന പോസ്റ്റും ട്രോളും ഇറക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്തിനാണ് അനാവശ്യമായി അവളെയും സിനിമയെയും താഴ്ത്തിക്കെട്ടാനും കൂട്ടിക്കെട്ടാനും ശ്രമിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഉദാഹരണം സുജാതയുടെ നിര്‍മ്മാതാവും സംവിധായനുമാണ് ഈ ദിവസം സിനിമ പുറത്തിറക്കാന്‍ തീരുമാനിച്ചത്. അല്ലാതെ അതിലഭിനയിച്ച മഞ്ജുവല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മത്സരിക്കാനല്ല അവര്‍ സിനിമ ഇറക്കിയതെന്നും ഭാഗ്യലക്ഷ്മി. അവളുടെ മൗനമാണ് അവളുടെ അലങ്കാരമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അയാള്‍ അവളെ കുറിച്ച് പറയുന്നത് പോലെ അവള് പറയാതിരിക്കുന്നത് അവളുടെ മാന്യതയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ദിലീപ് മഞ്ജുവിനെക്കുറിച്ച് പറയുന്നത് പോലെ അവള് പറയുന്നില്ല; ഇതാണ് അവളുടെ മാന്യത
Tags: bhagyalekshmi fb post