
നടന്‍ മുകേഷിനെതിരായ മീ ടു ക്യാമ്പയില്‍ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ബാഗ്യലക്ഷ്മി രംഗത്ത്. വെളിപ്പെടുത്തലിനോട് മറുപടി നല്‍കാന്‍ മുകേഷിന് ബാധ്യതയുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഓര്‍മ്മയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. ഒരു ജനപ്രതിനിധിയാണ് താനെന്ന് മുകേഷ് മറക്കരുതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മുറുപടി നല്‍കാതെ ഒളിച്ചോടുന്നത് ജനപ്രതിനിധിക്കു ചേര്‍ന്നതല്ലെന്നും അവര്‍ വ്യക്തമാക്കി.
ഇത്തരക്കാര്‍ക്കതിരെ ഞാനും നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. മീ ടു ക്യാമ്പയിനുകളിലെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകളെ സ്വാഗതം ചെയ്യുന്നുവെന്നും ഇത്തരം കുറവുകള്‍ നോക്കി നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ സംഘടനയിലെ എല്ലാവരെയും പിരിച്ചുവിടേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.
നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.