ടെക്‌സ്‌റ്റൈല്‍ ഷോറൂം ഉദ്ഘാടനത്തിനെത്തിയ നടി ഭാമയെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു; ഉദ്ഘാടനം നടത്താതെ നടി മടങ്ങി

കൊച്ചി: ടെക്‌സ്‌റ്റൈല്‍ ഷോറൂം ഉദ്ഘാടനത്തിനെത്തിയ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു. മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ കഴിഞ്ഞ ദിവസം തുറന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം.

ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന ധാരണയിലായിരുന്ന ഭാമ ഉദ്ഘാടനത്തിനെത്തിയത് എന്നാല്‍ ഉദ്ഘാടന സമയമെത്തിയപ്പോള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കടയുടമ പറയുന്നത്. അഡ്വാന്‍സായി അമ്പതിനായിരം രൂപ നല്‍കിയിരുന്നു. പണം നല്‍കാതെ കാറില്‍ നിന്ന് ഇറങ്ങില്ലെന്ന് നടി വാശിപിടിക്കുകയായിരുന്നു. എന്നാല്‍, അഡ്വാന്‍സ് നല്‍കിയ തുക കഴിച്ച് ബാക്കി തുക നല്‍കാമെന്ന് ഉടമ അറിയിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഒന്നര ലക്ഷം രൂപ വരെ നല്‍കാമെന്നും അറിയിച്ചെങ്കിലും സമ്മതിച്ചില്ല. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് നടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തയാറാകാതെ തിരിച്ചു പോകാന്‍ ഒരുങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ചടങ്ങിനത്തെിയ ജനക്കൂട്ടം പ്രശ്‌നത്തില്‍ ഇടപെടുകയും നടി സഞ്ചരിച്ച കാറ് തടയുകയും ചെയ്തു. തുടര്‍ന്ന് താരം കാറില്‍ നിന്നിറങ്ങി ചടങ്ങില്‍ പങ്കെടുക്കാനത്തെിയെങ്കിലും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

അതേസമയം, ഉദ്ഘാടനം ബുക് ചെയ്തയാളോട് രണ്ടര ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടിരുന്നതായി ഭാമയു െസുഹൃത്തുക്കള്‍ പറഞ്ഞു. പതിനയ്യായിരം രൂപമാത്രമാണ് അഡ്വാന്‍സ് നല്‍കിയതും. പിന്നീട് വിളിച്ച് ഉദ്ഘാടന സമയത്തിനു മുമ്പ് കടയില്‍ വെച്ച് തരാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ മുങ്ങുകയായിരുന്നു. കടയുടമയോട് ഇത് ഇയാള്‍ പറഞ്ഞിരുന്നില്ലെന്ന വിവരം പിന്നീടാണ് അറിഞ്ഞതെന്നും താരം വ്യക്തമാക്കി.

Top