സിനിമാ ഡെസ്‌ക്
കൊച്ചി: മലയാള സിനിമയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾക്കു മികച്ച കഥാപാത്രങ്ങളൊന്നും ലഭിക്കാറില്ലെന്നും ഇത് നായകൻമാരുടെ സമ്മർദം മൂലമാണെന്നും പൊട്ടിത്തെറിച്ച് ഭാമ.
റഹ്മാനേയും ഭാമയേയും കേന്ദ്ര കഥാപത്രങ്ങളാക്കി വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രെമോഷൻ ചടങ്ങിനിടിലാണു ഭാമയുടെ പരാമർശം റഹ്മാനും ഭാമയും തമ്മിലുള്ള പരസ്യമായി ഏറ്റുമുട്ടലിലേയ്ക്കു നയിച്ചത്. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിക്കിടയിലായിരുന്നു സംഭവം. പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ മലയാളത്തിലെ നായകന്മാരെ ഭാമ ശക്തമായി എതിർത്തു. കേരളത്തിൽ സ്ത്രീ കേന്ദ്രികൃത സിനിമകൾ ഇല്ലാത്തതിനു കാരണം നായകന്മാരുടെ സമ്മർദ്ദമാണെന്നു ഭാമ പറഞ്ഞു.
ഭാമയുടെ ഈ അഭിപ്രായത്തോടു തനിക്കു യോജിപ്പില്ല എന്നു റഹ്മാൻ പറഞ്ഞു. സ്ത്രീകളെ മുഖ്യകഥപാത്രമാക്കുന്നതിൽ പുരുഷന്മാർക്ക് എന്തെങ്കിലും സമ്മർദം ഉണ്ട് എന്നു താൻ വിശ്വസിക്കുന്നില്ല. അങ്ങനെ ഉണ്ടാകുമായിരുന്നെങ്കിൽ ഈ ചിത്രത്തിൽ താൻ നായകനാകുമായിരുന്നോ എന്നും റഹ്മാൻ ചോദിച്ചു.
ചിത്രത്തിൽ 14 വയസുള്ള ഒരു പെൺകുട്ടിയുടെ വേഷമാണു ഭാമയ്ക്ക്. 14 കാരിയുടെ അമ്മയായി വേഷമിടുന്നതിലൂടെ സമകലിക സംഭവങ്ങളിലേയ്ക്കുള്ള ചോദ്യങ്ങളും സിനിമയുണ്ട്. പുതിയ കാലത്ത് സ്ത്രീകൾ ഉയർത്തുന്ന ചോദ്യങ്ങളാണു ചിത്രത്തിൽ പറയുന്നത്്. സ്ത്രീയെ കേന്ദ്ര കഥപാത്രമാക്കുന്ന പഴയ രീതിയിലേയ്ക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം എന്നും ഭാമ പറഞ്ഞു. മറുപടി എന്നാണ് ചിത്രത്തിന്റെ പേര്.