അന്ത്യാത്താഴ ചിത്രം വികലമാക്കിയ മനോരമയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു; മലയാള മനോരമ ബഹിഷക്കരിക്കാന്‍ ഇടവകളില്‍ ആഹ്വാനം; മാപ്പ് പറഞ്ഞിട്ടും മനോരമ വെള്ളം കുടിയ്ക്കുന്നു

കോട്ടയം: ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം മത വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രസിദ്ധീകരിച്ച മനോരമയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനോരമ ബഹിഷ്‌ക്കരിച്ചുകൊണ്ടാണ് ക്രിസ്തീയ വിശ്വാസികള്‍ പ്രതിഷേധം ശക്തമാക്കുന്നത്. സംഭവത്തില്‍ വിവാദ ചിത്രം പ്രസിദ്ധീകരിച്ച ഭാഷാപോഷിണി പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടും വിവാദം കെട്ടടങ്ങാത്തത് മനോരമയെ പ്രതിരോധത്തിലാക്കിയട്ടുണ്ട്. 2017 ജനുവരി മുതല്‍ മനോരമ ബഹിഷക്കാരിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ ഇടവകള്‍ പരസ്യമായി രംഗത്തെത്തിയട്ടുമുണ്ട്.

പ്രതിഷേധമറിയിച്ച് കെസിബിസി മനോരമയ്ക്ക് കത്ത് അയക്കുകയും ചെയ്തു. അതിനപ്പുറം ക്രൈസ്തവ വിശ്വാസികളായ ഏജന്റുമാര്‍ പത്രം ബഹിഷ്‌കരിക്കുന്നതും മനോരമയ്ക്ക് തിരിച്ചടിയാണ്. ക്രിസ്ത്യന്‍ വിശ്വാസത്തെ അപമാനിച്ച പത്രം ഇനി വിതരണം ചെയ്യില്ല എന്നും ഏജന്റുമാര്‍ നിലപാട് എടുക്കുകയാണ്.
വയനാട് , കോഴിക്കോട് ജില്ലകളിലെ മനോരമയുടെ പ്രധാന ഏജന്റ് ആണ് തന്റെ ഏജന്‍സി നിറുത്തലാക്കി തരണം എന്നാവശ്യപ്പെട്ടു മനോരമക്ക് കത്ത് അയച്ചത്. ഇത് പോലെ മറ്റു പല വിതരണക്കാരും പത്രം എടുക്കുവാന്‍ വിമുഖത കാട്ടുന്നതായും സൂചനയുണ്ട്. മലയാള മനോരമ പ്രസിദ്ധീകരണം ആയ ഭാഷാപോഷിണിയുടെ ഡിസംബര്‍ മാസത്തെ പതിപ്പില്‍ ഉണ്ടായിരുന്നു വട്ടക്കുഴിയുടെ പേരില്‍ പ്രസിദ്ധീകരിച്ച , അന്ത്യ അത്താഴത്തെ അപമാനിക്കുന്ന ചിത്രമാണ് വിവാദത്തിന് കാരണം. മാസിക പിന്‍വലിച്ചു മാപ്പു പറഞ്ഞിരുന്നു എങ്കിലും പ്രശ്നം തീരുന്നില്ല. ഭാഷപോഷിയിലെ ചിത്രം ക്രിസ്ത്യന്‍ സഭയ്ക്കുള്ളില്‍ പ്രതിഷേധമാകുന്നുവെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേവലോകം ഓര്‍ത്തഡോക്സ് സഭ കേന്ദ്രത്തില്‍ നിന്ന് പോലും മനോരമക്ക് വിലക്കുണ്ടായി. ഈ വിഷയത്തില്‍ കത്തോലിക്കാ സഭയും ഉറച്ച പ്രധിഷേധത്തില്‍ ആണ് . കെ സി ബി സി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലും ആയ ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ആണ് മനോരമയിലെ പ്രധാനി മാമന്‍ മാത്യുവിനു പരാതി കത്ത് നല്‍കിയത് . ക്രിസ്ത്യന്‍ വിശ്വാസത്തെ അപമാനിച്ചു എന്ന് സഭ കരുതുന്നു. സമീപ കാലത്തു മനോരമയുടെ നിലപാടുകളില്‍ സഭക്ക് വലിയ ആശങ്ക ഉണ്ട് എന്നും കത്തോലിക്കാ സഭ അറിയിക്കുന്നു .
ക്രൈസ്തവ മത ബോധത്തേയും മതചിഹ്നങ്ങളേയും അഴത്തില്‍ പരിഹസിക്കുന്നതാണ് പ്രസ്തുത ചിത്രീകരണമെന്ന് ഫാ. വര്‍ഗീസ് വള്ളിക്കാട് കത്തില്‍ പറയുന്നു. ഉയര്‍ന്ന സാഹിത്യമൂല്യവും മാധ്യമ ധര്‍മ്മും പുലര്‍ത്തുന്നതായി സമൂഹത്തില്‍ ഒരു വലിയ വിഭാഗം കരുതുന്ന ഒരു പ്രസിദ്ധീകരണ സ്ഥാപനത്തില്‍ നിന്നാണ് കലയുടേയോ ധാര്‍മികതയുടേയോ മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഈ പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത് എന്നത് നിര്‍ഭാഗ്യകരമാണ്. പെസഹാ വിരുന്നില്‍ ക്രിസ്തുവിന്റെ സ്ഥാനത്ത് അര്‍ദ്ധ നഗ്‌നയായി ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുകയും ഇരുവശത്തുമായി ക്രിസ്തു ശിഷ്യരുടെ സ്ഥാനത്ത് കന്യാസ്ത്രീകളെ ചിത്രീകരിക്കുകയും ചെയ്തത് ക്രൈസ്തവ സമുദായത്തിലെ പ്രത്യേക വിഭാഗത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്ന് കരുതേണ്ടി ഇരിക്കുന്നുവെന്നും വിശദീകരിക്കുന്നു.

കുട്ടികളെ നല്ല പാഠം പഠിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്ന ഒരു മാധ്യമ സ്ഥാപനമാണ് സമൂഹ മനസാക്ഷിയില്‍ ആഴത്തില്‍ മുറിവുണ്ടാക്കുന്ന വിധത്തില്‍ മതപ്രതീകങ്ങളെ ദുരുപയോഗിക്കാന്‍ മുതിരുന്നത് എന്ന്ത് വിരോധാഭാസമാണ്. സാങ്കേതികമായി മാപ്പ് രേഖപ്പെടുത്തിയെന്നതിനപ്പുറം ഭാവിയിലെങ്കിലും കുറെക്കൂടി ഉയര്‍ന്ന മൂല്യ ബോധവും മധ്യമ ജാഗ്രതയും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്. മനോരമയുടെ ഭാഗത്തു നിന്നുണ്ടായ ഈ നിര്‍ഭാഗ്യകരമായ പ്രവൃത്തിയില്‍ കത്തോലിക്കാ സഭയ്ക്കുള്ള വേദനയും പ്രതിഷേധവും രേഖപ്പെടുത്തുന്നു-മനോരമയ്ക്കുള്ള കത്തില്‍ കത്തോലിക്കാ സഭ വിശദീകരിക്കുന്നു.

മനോരമയുടെ മറ്റൊരു ദേശീയ ഇംഗ്ലീഷ് മാസികയില്‍ , പരുമല സെമിനാരിയില്‍ കല്യാണത്തിന് ഡ്രസ്സ് കോഡ് ഏര്‍പ്പെടുത്തി എന്ന വാര്‍ത്തയും വിവാദമായിരുന്നു. കത്തോലിക്കാ സഭക്ക് ഡ്രസ്സ് കോഡില്‍ തലപര്യമില്ല , കത്തോലിക്കര്‍ വത്തിക്കാനിലേക്കാണ് നോക്കി ഇരിക്കുന്നത് , വസ്ത്രധാരണത്തില്‍ വെസ്റ്റേണ്‍ കള്‍ച്ചര്‍ ആണ് എന്ന തരത്തില്‍ എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം സജീവമായത്. അതു കൊണ്ട് കൂടിയാണ് ഔദ്യോഗികമായി തന്നെ കത്തോലിക്കാ സഭ പ്രതിഷേധം അറിയിച്ചത്. ഇത് പുറത്തായതോടു കൂടി കൂടുതല്‍ ഏജന്റുമാര്‍ മനോരമയ്ക്കെതിരെ തിരിയുകയായിരുന്നു.

ഇയോബിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് സി ഗോപന്‍ കുപ്രസിദ്ധ ചാരവനിത മാതാഹരിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘മൃദ്വംഗിയുടെ ദുര്‍മൃത്യു’ എന്ന നാടകത്തിന് വേണ്ടി വരച്ച ചിത്രമാണ് വിവാദമായത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നില്‍ ഇരിക്കുന്ന അര്‍ധനനഗ്നയായ കന്യാസ്ത്രീയും അവര്‍ക്കും ചുറ്റില്‍ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തില്‍. സോഷ്യല്‍ മീഡിയ വഴി ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതോടെ വിശ്വസാകള്‍ പ്രതിഷേധം സ്വയം ഏറ്റെടുക്കുകയായിരുന്നു.

Top