തിരുവനന്തപുരം: അര്‍ദ്ധനഗ്നയായ കന്യാസ്ത്രീയുടെ ചിത്രം പ്രസിദ്ധീകരിച്ച് മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി. ക്രിസ്ത്യന്‍ മത വിശ്വാസികളെ അപമാനിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച മനോരമയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ചിത്രകാരനായ ടോം വട്ടക്കുഴിയുടെ വിവാദ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് മനോരമ കുടുംബം പുലിവാല് പിടിച്ചിരിക്കുന്നത്. ഭാഷാപോഷിണിയുടെ ഡിസംബര്‍ ലക്കത്തിലാണ് വിവാദ ചിത്രം പ്രസിദ്ധീകരിച്ചത്.
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിക്കും വിധം അര്‍ധനനഗ്നയായ കന്യാസ്ത്രീയെ വച്ചുള്ള ചിത്രമാണു വിവാദത്തില്‍പ്പെട്ടത്. ഡിസംബര്‍ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന സി ഗോപന്റെ നാടകത്തിനായി ടോം വട്ടക്കുഴി എന്ന ആര്‍ട്ടിസ്റ്റ് വരച്ചതായിരുന്നു ചിത്രം. ആഴ്ച്ചപതിപ്പിന്റെ തപാല്‍ വരിക്കാര്‍ക്കുള്ള കോപ്പികള്‍ മാത്രമാണ് പുറത്തുവന്നത്.
ഒന്നാം ലോകമഹായുദ്ധ കാലത്ത് ചാരവൃത്തിയുടെ പേരില്‍ വെടിവച്ചു കൊല്ലപ്പെട്ട മാതാഹരി എന്ന സ്ത്രീയെക്കുറിച്ചുള്ള നാടകത്തിന് വരച്ചതായിരുന്നു ചിത്രമെന്നു കലാകാരന്‍ ടോം വട്ടക്കുഴി പറഞ്ഞു. ചിത്രത്തിന് ആസ്പദമായ രചന വായിച്ചാല്‍ അത്തരമൊരു എതിര്‍പ്പ് ആര്‍ക്കും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നില്‍ ഇരിക്കുന്ന അര്‍ധനനഗ്നയായ കന്യാസ്ത്രീയും അവര്‍ക്കും ചുറ്റില്‍ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തില്‍. അതേ സമയം മനോരക്കെതിരെ ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ ശക്തമായ പ്രതഷേധമാണ് ഉയര്‍ത്തുന്നത്. ചിത്രം പിന്‍വലിച്ച് മനോരമ മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേയ്ക്ക നീങ്ങുമെന്ന് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ വ്യക്തമാക്കി.
ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ പേരില്‍ മനോരമ പോലുള്ള സ്ഥാപനം മതവികാരം വ്രണപ്പെടുത്തുന്നത്് അതിഗുരുതരമായ തെറ്റാണെന്ന് മധ്യകേരളത്തിലെ ഒരു ബിഷപ്പ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. മനോരമ തെറ്റു തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉര്‍ന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.