കൊച്ചി: സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായം രേഖപ്പെടുത്തിയ ആസിഫലി ഭാവന ചിത്രം അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് എന്താണ് സംഭവിക്കുന്നത്… കേരളത്തിലെ മിക്ക തിയേറ്ററുകളും ഈ ചിത്രം ഒഴിവാാക്കി. വിതരക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് ചിത്രത്തിന് ഈ ഗതിയുണ്ടായതെന്ന് ആസിഫലി വിശദീകരിക്കുന്നു. ചിത്രത്തിന്റെ സംവിധായകന്‍ രോഹിത്തിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റോടുകൂടിയാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ചയായത്.
ഭാവനയെ ഒതുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഓമനക്കുട്ടനെ തകര്‍ക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയിയില്‍ ഉയരുന്ന ആരോപണം. ഭാവനയെ പിന്തുടര്‍ന്ന് വേട്ടയാടുന്ന ഒരു യുവനടാനാണ ്‌വിതരണക്കാരെയും തിയേറ്ററുടമകളേയും സ്വാധീനിച്ച് സിനിമ അട്ടിമറിക്കുന്നതെന്നാണ് ഇവരുടെ വാദം.
ഞാനും കൂടി ഭാഗമായ, പ്രധാന റോളില്‍ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിങ്ങ് സമയത്തുതന്നെ എനിക്ക് തോന്നിയിരുന്ന ഒരു കാര്യം, ഈ സിനിമ നമ്മള്‍ സാധാരണ കാണുന്ന രീതിയില്‍ നിന്ന് മാറി,എന്തൊക്കെയോ പ്രത്യേകതകളുള്ള,സുഖകരമായ ഒരു ദൃശ്യാനുഭവമായിരിക്കും എന്നാണ്.
ഒരു പുതുമുഖ സംവിധായകനാണെങ്കിലും ഈ സിനിമയെ എങ്ങനെ ആസ്വാദ്യകരമാക്കണം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു റോഹിത്തിന് എന്ന് എനിക്ക് തോന്നിയിരുന്നു. ഒടുവില്‍ ഈ സിനിമ പൂര്‍ത്തിയായി നിങ്ങളിലേയ്ക്ക് എത്തിയപ്പോള്‍ , പ്രേക്ഷകരില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു.-ആസിഫ് അലി ഫെയ്സ് ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് സിനിമയെ കുറിച്ച് പൊതുവില്‍ ഉയരുന്നതും. പക്ഷെ പടം കളിക്കാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ല