തിരുവനന്തപുരം: ഭാവനയെ അര്‍ധരാത്രി കാറില്‍ തട്ടിക്കൊണ്ടുപോയി രണ്ടുമണിക്കൂറോളം ഉപദ്രവിച്ച സംഭവത്തിത്തെ തുടര്‍ന്ന് ഇതേ അനുഭവ കഥകളുമായി ഭാഗ്യ ലക്ഷ്മിയും രംഗത്തെത്തി. ഇതിനുമുന്‍പും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായെങ്കിലും പുറത്തറിഞ്ഞിട്ടില്ലെന്നുമാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്. ജോലിക്കാരില്‍ നിന്ന് മറ്റ് ചില നടിമാര്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഭാഗ്യലക്ഷ്മി . ആണ്‍ തുണയില്ലാതെ നടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റത്ത അവസ്ഥയാണ് കേരളത്തില്‍ ഉള്ളതെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. ഇത് സെലിബ്രറ്റികളുടെ മാത്രം അവസ്ഥ അല്ല. എല്ലാ പെണ്‍കുട്ടികളും ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്നവരാണ്.
പലപ്പോഴും സുരക്ഷാ പ്രശ്നങ്ങള്‍ കാരണം കുടുംബാഗങ്ങള്‍ക്കൊപ്പമാണ് നടിമാര്‍ സെറ്റില്‍ എത്താറുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആയിരിക്കും ഷൂട്ടിങ്. അതിനിടയില്‍ ചിലപ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അവസരം കിട്ടി എന്ന് വരില്ല. ഫോട്ടോ ഗ്രാഫര്‍ ആയിരുന്ന ബാലചന്ദ്രനാണ് ഭാവനയുടെ അച്ഛന്‍. അച്ഛന്‍ മരിച്ചതിന് ശേഷം ഒറ്റപ്പെടലിന്റെ വേദനയില്‍ ആയിരുന്നു ഭാവന. മുന്‍ ജോലിക്കാരില്‍ നിന്ന് നടിമാര്‍ക്ക് ആദ്യമായല്ല ഇത്തരം അനുഭവം ഉണ്ടാകുന്നത്. മുന്‍ ഡ്രൈവറുടെ ഉപദ്രവം കാരണം പൊലീസില്‍ പരാതി നല്‍കേണ്ടി വന്നിട്ടുണ്ട് എന്ന് ഒരു പ്രശസ്ത തമിഴ്നടി പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.
മുന്‍ ഡ്രൈവര്‍ അടക്കം അഞ്ച് പേരാണ് ഭാവനയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. തൃശൂരില്‍നിന്നും എണാകുളത്തേക്ക് വരികയായിരുന്നു ഭാവന. തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നു. ഭാവന സഞ്ചരിച്ച വാഹനത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഇടിപ്പിച്ച് അപകട പ്രതീതി ഉണ്ടാക്കിയ ശേഷം തട്ടിക്കൊണ്ട് പോവുകയായിരുന്നു. നടിയുടെ മോശം വീഡിയോകള്‍ ചിത്രീകരിച്ചതായും പരാതി ഉണ്ട്.
സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഇവരുടെ പതിവ്. നടിമാരുടെ സ്വകാര്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്യും. അതിനാല്‍ വിശ്വസ്തരായവരെ മാത്രമേ ജോലിക്കാരായി നിയമിക്കാവൂ എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. തട്ടിക്കൊണ്ട് പോകല്‍ അല്ല, നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്താനായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു.
ഭാവനയുടെ അര്‍ദ്ധനഗ്ന ഫോട്ടോകള്‍ ഇവര്‍ എടുത്തിട്ടുണ്ടെന്നാണ് മൊഴി. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ട്ടിനും സംഘവും തട്ടിക്കൊണ്ട് പോകല്‍ ദിവസങ്ങളായി പദ്ധതി ഇട്ടിരുന്നതാണെന്നാണ് പൊലീസ് സംശയിക്കുന്നത്