സിനിമാ ഡെസ്‌ക്
കൊച്ചി: നാലു വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന നടി ഭാവനയും, കന്നഡ നടനും നിർമ്മാതാവുമായ നവീനും തമ്മിലുള്ള വിവാഹം വീണ്ടും മാറ്റി വച്ചു. ഇരുവരും തമ്മിൽ കഴിഞ്ഞ നാലു വർഷമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹനിശ്ചയചടങ്ങ് വളരെ ലളിതമായാണ് നടന്നത്. മഞ്ജുവാര്യരും സംയുക്തയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒക്ടോബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം.
എന്നാൽ വിവാഹം ഇപ്പോൾ വേണ്ടെന്നു നവീൻ പറഞ്ഞതായി ചില കന്നട സിനിമ ഓൺലൈനുകൾ റിപ്പോർട്ട് ചെയ്തതായി പറയുന്നു. ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാൽ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും ഒരു കന്നട സിനിമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങൾ കൊണ്ടാണു വിവാഹം നീട്ടിവയ്ക്കുന്നത് എന്നു ചിത്രമാല റിപ്പോർട്ട് ചെയ്യുന്നു.
വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്ന് ഭാവന ഉറപ്പ് പറയുന്നു. സിനിമയെ അടുത്തറിയാവുന്നവരാണ് നവീന്റെ കുടുംബാഗങ്ങൾ. അതുകൊണ്ട് തന്നെ അവർക്ക് ഇക്കാര്യത്തിൽ എതിർപ്പ ഇല്ല. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം ഭാവന ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്.
ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിർമ്മാതാവായിരുന്നു നവീൻ. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയിൽ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു. അപ്പോഴാണ് ഭാവനയുടെ അച്ഛൻ മരിച്ചത്. പിന്നീട് നിവിന്റെ അമ്മയുടെ വിവാഹം നീട്ടിവച്ചിരുന്നു.