ഭീമന്‍ രഘു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവം; ഒ രാജഗോപാല്‍ ജയിക്കുമെന്നുറപ്പിച്ച് മലയാളിയുടെ പ്രിയപ്പെട്ട വില്ലന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ഒ രാജഗോപാലിനുവേണ്ടി പ്രചരണ രംഗത്ത് സജീവമായി സിനിമാ താരം ഭീമന്‍ രഘു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ രാജഗോപാലിന്റെ വിജയം പ്രതീക്ഷിച്ചിരുന്നു ഭീമന്‍ രഘു എന്ന മലയാള സിനിമയിലെ വില്ലന്‍. ആഘോഷിക്കാന്‍ പട്ടക്കവും വാങ്ങി.

എന്നാല്‍ നിരാശയായിരുന്നു അന്നുണ്ടായത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ ജയിക്കുമെന്ന് രഘുവിന് ഉറപ്പ്. അതുകൊണ്ട് തന്നെ അന്ന് വാങ്ങിയ പടക്കം അന്ന് പൊട്ടിക്കും. രാജഗോപാലിനോടും സുരേഷ് ഗോപിയോടും തന്റെ മനസ്സ് ഭീമന്‍ രഘു തുറന്നുകാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണ് ഭീമന്‍ രഘു ഒ രാജഗോപാലിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ തവണ നിസാരമായ വോട്ടിനാണ് രാജേട്ടന്‍ തോറ്റുപോയത്. അന്ന് രാജേട്ടന്‍ ജയിച്ചാല്‍ പൊട്ടിക്കാന്‍ വേണ്ടി വാങ്ങിവച്ച പടക്കങ്ങള്‍ ഇപ്പോഴും വീട്ടിലിരിക്കുകയാണ്. ഇത്തവണ രാജേട്ടന്‍ ജയിച്ചുകഴിഞ്ഞാല്‍ ആ പടക്കവുമായി ഞാന്‍ രാജേട്ടന്റെ വീടിന് മുന്നില്‍ വരും ഭീമന്‍ രഘു പറയുന്നു.

ബിജെപിയുടെ ചടങ്ങില്‍ ഭീമന്‍ രഘു എത്തിയതോടെ മറ്റൊരു അഭ്യൂഹവും സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ഭീമന്‍ രഘുവും മത്സരിക്കുമെന്ന്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഭീമന്‍ രഘു തയ്യാറല്ല. എന്തായാലും നേമത്ത് പ്രചരണം കൊഴുപ്പിക്കാന്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് ഭീമന്‍ രഘു ഉറപ്പിച്ചു പറയുന്നു. എന്നാല്‍ പാര്‍ട്ടിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭീമന്‍ രഘു ഉണ്ടാകുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞത്.

ഇനിയൊരു രാഷ്ട്രീയ പോരാട്ടത്തിനില്ലെന്ന് ആവര്‍ത്തിച്ചാണ് ഒ.രാജഗോപാല്‍ നേമത്ത് ജനവിധി തേടുന്നത്. ജനങ്ങള്‍ പലതവണ തന്നെ സ്വീകരിച്ചതാണെന്നും രാഷ്ട്രീയ അടിയൊഴുക്കുകളാണ് രാജഗോപാലിന് വിജയം തടഞ്ഞതെന്നുമാണ് ഭീമന്‍ രഘുവിന്റെ വിലയിരുത്തല്‍. നേമത്ത് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കവുമായി. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫലം ഈശ്വരന്‍ നല്‍കുമെന്ന് സുരേഷ് ഗോപിയും ചടങ്ങില്‍ പറഞ്ഞു.

Top