ഭുവനേശ്വര്‍: 42 അടി നീളമുള്ള ഭീമന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ബൈധാര പെന്താ ബീച്ചിലാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. 28 അടി വീതിയുണ്ട് തിമിംഗലത്തിന്. പ്രദേശത്തെ നാട്ടുകാരാണ് തിമിംഗലം കരയ്ക്കടിഞ്ഞ വിവരം വനപാലകരെ അറിയിച്ചത്.
പസഫിക്ക് സമുദ്രത്തില്‍ കാണുന്ന അപൂര്‍വ ഇനം തിമിംഗലമാണ് കരയ്ക്കടിഞ്ഞതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അച്യുതാനന്ദ ദാസ് പറഞ്ഞു. എങ്ങിനെയാണ് തിമിംഗലം ചത്തതെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ പറയാനാകൂ. തിമിംഗലത്തിന്റെ ജഡത്തിന് 10 മുതല്‍ 15 വരെ ദിവസത്തെ പഴക്കമുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക