പീഡനം പരിധിവിട്ടു: ഭോപ്പാലിൽ പെൺകുട്ടി 22 ഫീമെയിലായി

ക്രൈംറിപ്പോർട്ടർ

ഭോപ്പാൽ: ആഷിക് അബുവിന്റെ 22 ഫീമെയിൽ കോട്ടയം എന്ന സിനിമ മലയാളത്തിൽ ഇറങ്ങിയ വിവരം ഈ പെൺകുട്ടി അറിഞ്ഞു പോലും കാണില്ല. എങ്കിലും ഇവൾക്കു പ്രതികരിക്കാൻ ഇതിലും വലിയ ഒന്നും ഉണ്ടായിരുന്നില്ല. ഭർതൃസഹോദരനിൽ നിന്നുള്ള ലൈംഗീക പീഡനം സഹിക്കാനാവാതെ വന്ന യുവതി ഇയാളുടെ ലൈംഗികാവയവം മുറിച്ച് മാറ്റിയാണ് പ്രതികരിച്ചത്. ഭോപ്പാലിലെ സിദ്ദി ജില്ലയിലാണ് 32 കാരിയായ യുവതി ഭർതൃസഹോദരന്റെ ഛേദിച്ചെടുത്ത ലൈംഗികാവയവവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതാണ് എന്നെ പീഡിപ്പിച്ചതിനുള്ള തെളിവെന്നും ഇത് മാത്രമാണ് ഇയാളെ തടയാനുള്ള വഴിയെന്നും തന്റെ മൂന്ന് മക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ യുവതി പറഞ്ഞു. അരിവാളുപയോഗിച്ചാണ് യുവതി കൃത്യം നിർവ്വഹിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ ഇയാൾ തൂങ്ങി മരിച്ചിരുന്നു. മരത്തിൽ തൂങ്ങിയ നിലയിലാണ് പൊലീസ് ഇയാളെ കണ്ടെത്തിത്തിയത്.യുവതിയുടെ ഭർത്താവ് നാസിക്കിലാണ് ജോലി ചെയ്യുന്നത്. ഇവരാകട്ടെ ഭർതൃസഹോദരനൊപ്പം നാട്ടിൽ തന്നെയായിരുന്നു താമസം. ഈ അവസരം മുതലെടുത്ത് ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

അപൂർവ്വമായ കേസാണ് ഇതെന്നും പ്രത്യേകം ചാർജ് ഷീറ്റ് തയ്യാറാക്കി അന്വേഷണം നടത്തുമെന്നും സിദ്ദി എസ്പി അബിദ് ഖാൻ അറിയിച്ചു.

Top