കനത്ത തിരിച്ചടി!! പ്രവാസികള്‍ ഇന്ത്യയിലും നികുതി അടക്കണം.120 ദിവസത്തിൽ അധികം ഇന്ത്യയിൽ താമസിച്ചാൽ എൻ ആർ ഐ പദവി നഷ്ടമാകും

ന്യുഡൽഹി:പ്രവാസികൾക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് കേന്ദ്ര ബജറ്റ് !.പ്രവാസികൾ ഇന്ത്യയിൽ നികുതി അടക്കണം എന്നും ബജറ്റിൽ ഉൾപ്പെടുത്തി എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ .എല്ലാ പ്രവാസികളും ഈ വാർത്തയെ വളരെ ഗൗരവത്തിൽ കാണേണ്ടി ഇരിക്കുന്നു .പ്രവാസികള്‍ക്ക് അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം പ്രവാസികളില്‍ പലര്‍ക്കും നികുതി വരാന്‍ പോകുന്നു എന്നതാണ്. ഈ പ്രഖ്യാപനം പല പ്രവാസികള്‍ക്കും തിരിച്ചടിയാണ് നല്‍കുന്നത്. നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടക്കാന്‍ 2020-21 കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. നിലവില്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്.

ധനമന്ത്രി നിർമല സീതാരമൻ അവതരിപ്പിച്ച ബഡ്ജറ്റിലായിരുന്നു പ്രവാസികളെ ആശങ്കയിലാക്കുന്ന പ്രഖ്യാപനം. മറ്റ് രാജ്യങ്ങളില്‍ ആദായനികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ) നികുതി ചുമതാനാണ് ബഡ്ജറ്റിൽ വ്യക്തമാക്കിയത്. നിലവില്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്. മറ്റ് രാജ്യങ്ങളില്‍ നികുതിയടക്കാന്‍ ബാദ്ധ്യതയില്ലാത്തവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി നികുതിയേര്‍പ്പെടുത്താനാണ് തീരുമാനം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ഇത് ബാധിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ പ്രവാസികള്‍ക്ക് എത്ര പണം വേണേലും നികുതി ഇല്ലാതെ കൊണ്ടുവരാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. ചില പ്രവാസികള്‍ എങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് ഉണ്ടാക്കുന്ന വരുമാനത്തിനും ശമ്പളത്തിനും ഇന്ത്യയില്‍ നികുതി കൊടുക്കേണ്ടിവരും. അതായത്പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടി വരും.പല ഗള്‍ഫ് രാജ്യത്തും ശംബളത്തിനു നികുതി കൊടുക്കണ്ട. ഇത്തരം രീതിയില്‍ നികുതി കൊടുക്കാതെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിനു ഇന്ത്യയില്‍ എത്തുമ്പോള്‍ നികുതി നല്കണം എന്ന രീതിയിലാണ് കാര്യങ്ങള്‍ വരുന്നത്. കേന്ദ്ര ബജറ്റിലെ പുതിയ നിര്‍ദ്ദേശം പ്രവാസികള്‍ മനസിലാക്കുക. മാത്രമല്ല വരുമാനത്തിനു ലോകത്ത് എവിടെ എങ്കിലും വണ്‍ ടൈം ടാക്‌സ് നല്കണം എന്നത് ലോകം മുഴുവന്‍ ഉള്ളതാണ് എന്നും ചൂണ്ടി കാട്ടുന്നു. ഇതാണ് ഇന്ത്യയിലും നടപ്പിലാക്കാന്‍ ബജറ്റിലൂടെ നീക്കം നടത്തുന്നത്.

മറ്റൊരു പ്രധാന കാര്യം ഒരാളേ  എന്‍.ആര്‍.ഐ ആയി കണക്കാക്കാന്‍ ഇനി കുറച്ചു കൂടി കര്‍ക്കശ നിബന്ധനകള്‍ ഉണ്ടാക്കുകയാണ്. പ്രവാസിയായി കണക്കാക്കണമെങ്കില്‍ വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാവുന്ന പരമാവധി കാലയളവ് വര്‍ഷത്തില്‍ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു.120 ദിവസത്തില്‍ കൂടുതല്‍ അതായത് 4 മാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു പ്രവാസിക്കും ഇനി പ്രവാസിയുടെ ഒരു ആനുകൂല്യവും ഉണ്ടാകില്ല. അതായത് എന്‍.ആര്‍.ഐ.അക്കൗണ്ട് പോലെയുള്ള നികുതി രഹിത അക്കൗണ്ടുകള്‍ പോലും 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ നിയമം പ്രകാരം നഷ്ടമാകും . അധികം പ്രവാസികള്‍ക്കും എന്‍ആര്‍ഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു.ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങള്‍ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകള്‍ എടുത്തു കളഞ്ഞെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായാണ് എന്‍ആര്‍ഐ പദവിയിലുള്ളവര്‍ക്ക് പുതിയ വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്ഷന്‍ 6 ഭേദഗതി ചെയ്യും. . 2021-22 അസസ്‌മെന്റ് വര്‍ഷം മുതല്‍ നടപ്പാകും. ഇന്ത്യക്കാരായ ചിലര്‍ ഇപ്പോള്‍ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ല എന്ന് കണ്ടെത്തിയതായി റവന്യു സെക്രട്ടറി അജയ് പാണ്ഡേ പറഞ്ഞു. ഇവര്‍ ഒരു രാജ്യത്തും നികുതിയും കൊടുക്കുന്നില്ല. ഇതു തടയാനാണ് പുതിയ ഭേദഗതി. എന്തായാലും ഈ ബജറ്റില്‍ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ വലിയ കാര്യങ്ങളാണിവ. പ്രവാസികളില്‍ ചിലരെ എങ്കിലും ഈ പുതിയ നയങ്ങള്‍ ബാധിക്കും എന്നും ഉറപ്പാണ്.

The budget has proposed to tax Indians who are not tax residents in India but are neither tax residents in any other countries. The budget proposes changes in the income tax law to make such individuals deemed tax residents of India. ”Explaining the new proposal, revenue secretary Ajay Bhushan Pandey said: “We have seen that in many cases some people are residents of no country of the world. Any Indian citizen, if he is not a tax-resident of any other country in the world, then he would be deemed to be a resident of India and their income would be taxed.”

This particular provision would impact those Indian citizens living in tax-free countries like the UAE, Saudi Arabia, and many other Middle-East countries. This is a big jolt for many Indian citizens living on these jurisdictions.

Top