ഗോസ്പല്‍ ഫോര്‍ എഷ്യ ഫൗണ്ടേഷനെതിരായി അമേരിക്കയില്‍ നിലനിന്ന നിയമ യുദ്ധം അവസാനിച്ചു. മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടം അവസാനിക്കുന്നത് ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് വലിയൊരാശ്വാസമാവുകയാണ്. പാരാതിക്കാരനും ബിഷപ്പ് കെ പി യോഹനാന്‍ നേതൃത്വം നല്‍കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെയാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്. ചാരിറ്റിക്കായി നല്‍കിയ പണം മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്നും. തിരിമറികള്‍ നടത്തിയിട്ടില്ലെന്നും കോടതിയ്ക്ക് പുറത്തുണ്ടാക്കിയ ഔട്ട് ഓഫ് സെറ്റില്‍മെന്റില്‍ പറയുന്നു.
അമേരിക്കയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപികരിച്ച സൊസൈറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടികള്‍ തുടങ്ങിയത്. ആദ്യം നല്‍കിയ പരാതികള്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്നും നല്‍കിയ മറ്റ് പരാതികളിലാണ് നിയമ നടപടി തുടര്‍ന്നത്. ഈ കേസിലാണ് ഇപ്പോള്‍ പരാതിക്കാാരനും കൂടി അംഗീകരിച്ച വ്യവസ്ഥകളില്‍ കേസ് അവസാനിപ്പിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് കാറാറില്‍ പറയുന്നു.
261 കോടി രൂപ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ നല്‍കാമെന്നാണ് കരാര്‍ വ്യവസ്ഥയെന്ന് ക്രിസ്ത്യന്‍ പോസ്റ്റ് വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട ചെയ്യുന്നു. അത സമയം ഇത്തരം നിയമ നടപടികളേയും ആരോപണങ്ങളെയും അതിജീവിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞെന്ന് ബിഷപ്പ് കെപി യോഹനാന്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളെ സഹായച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.