സരണ്‍: സ്ത്രീധനത്തിനെതിരെ രാജ്യത്ത് ശക്തമായ നിയമങ്ങളുണ്ടെങ്കിലും ഇതിന്റെ പേരിലുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. സ്ത്രീധനത്ിന്റെ പേരില്‍ ബീഹാറിലെ ഒരു ഗ്രാമത്തില്‍ സ്ത്രീ നേരിട്ട പീഡനങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പറഞ്ഞുറപ്പിച്ച സ്ത്രീധം നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് അശ്ലീല സിനിമാക്കാര്‍ക്ക് വിറ്റതായാണ് റിപ്പോര്‍ട്ട്.
വിവാഹം കഴിഞ്ഞ് രണ്ട് മാസം പോലും തികയുന്നതിനു മുമ്പേ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരിയും പീഡനം തുടങ്ങി.രണ്ടുലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പറഞ്ഞ സമയത്ത് കിട്ടാതായപ്പോള്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു.
സ്ത്രീധനം കിട്ടില്ലെന്നറിഞ്ഞതോടെയാണ് ഏഴ് ലക്ഷം രൂപയ്ക്ക് സ്ത്രീയെ വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭര്‍ത്താവിനൊപ്പം ഇയാളുടെ സഹോദരിയും കച്ചവടത്തിന് കൂട്ട് നിന്നതായി പോലീസ് പറഞ്ഞു. തന്നെ വില്‍പ്പന നടത്തിയെന്നറിഞ്ഞ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെ വില്‍പ്പന നടത്താന്‍ സിനിമാ നിര്‍മ്മാതാക്കളുമായി അഡ്വാന്‍സ് വാങ്ങി കരാറുമൊപ്പിട്ടിരുന്നു. ഭാര്യയെ അടുത്ത ദിവസം കൈമാറാനായിരുന്നു പദ്ധതി ഇതിനിടയില്‍ സംഭവമറിഞ്ഞ യുവതി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.