ക്രൈം ഡെസ്‌ക്
ലഖ്‌നൗ: മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ മദ്യനിരോധനം നടപ്പാക്കിയ ബീഹാറിൽ സർക്കാർ നേതൃത്വത്തിൽ നശിപ്പിച്ചു കളഞ്ഞത് രണ്ടര ലക്ഷം ലീറ്റർ വിദേശമദ്യം. ഇതോടൊപ്പം സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന വ്യാജ മദ്യം പിടിച്ചെടുത്ത് പതിനായിരം ലീറ്ററും നശിപ്പിച്ചു. ഇതോടൊപ്പം വ്യാജ മദ്യത്തിന്റെ വ്യാപനം തടയുന്നതിനായി ഗ്രാമങ്ങൾക്കു അയ്യായിരം രൂപ പിഴ ഈടാക്കുന്ന നിയമനിർമ്മാണത്തിനും സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
മദ്യനിരോധനം നടപ്പാക്കിയതോടെയാണ് സർക്കാർ വിവിധ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സർക്കാരിന്റെ കയ്യിൽ ഔദ്യോഗികമായി നിർമിച്ച രണ്ടര ലക്ഷം ലീറ്റർ മദ്യം പുറത്തെടുത്തത്. ഇതേ തുടർന്നു മദ്യം റോഡ് റോളർ ഉപയോഗിച്ചു നശിപ്പിച്ചു കളയുകയായിരുന്നു.