തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പെ്പടെയുള്ള ഭരണകക്ഷിയിലെ നേതാക്കള്‍ സരിതയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതിന്റെ സിഡി കൈവശമുണ്ടെന്ന ആരോപണത്തില്‍ ബിജു രാധാകൃഷ്ണന്‍ മലക്കം മറിഞ്ഞതായി സൂചന. സിഡി തന്റെകൈവശമിലെ്‌ളന്നും അതു മറ്റൊരാളുടെ കൈയിലാണെന്നുമാണു ബിജുവിന്റെ പുതിയ വാദം. സിഡി ഇയാളില്‍നിന്നു പിടിച്ചെടുക്കണമെന്നു ബിജുവിന്റെ അഭിഭാഷകന്‍ വ്യാഴാഴ്ച കമ്മീഷനില്‍ ഹാജരാകുമ്പോള്‍ ആവശ്യപെ്പടും. വ്യാഴാഴ്ചയാണ് കൈവശമുള്ള സിഡി ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജുവിനോടു നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഉമ്മന്‍ ചാണ്ടിയും സരിതയും ലൈംഗികബന്ധം പുലര്‍ത്തുന്ന സിഡി കണ്ടു താന്‍ ഞെട്ടിയെന്നു മറ്റ് നേതാക്കളുടെ സിഡി മുഖ്യമന്ത്രിയെ കാണിച്ചുവെന്നും ആയിരുന്നു ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയത്. അഭിഭാഷകനുമായി ബിജു രാധാകൃഷ്ണന്‍ ഇക്കാര്യം സംസാരിച്ചതായും നിയമോപദേശം തേടിയതായും അറിയുന്നു. ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണനെ സന്ദര്‍ശിക്കാന്‍ എത്തിയ അഡ്വ. ബി.എന്‍.ഹസ്‌ക്കറിനോടാണ് ബിജു രാധാകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച നിയമോപദേശം തേടിയത്.
മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമപ്രശ്‌നമാണ് പ്രധാനമായും ബിജു അഭിഭാഷകനുമായി സംസാരിച്ചത്. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉള്‍പ്പെടെ ആറുപേര്‍ക്ക് എതിരെയാണ് ബിജു രാധാകൃഷ്ണന്‍ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉന്നയിച്ചത്. സോളാര്‍ ഇടപാടില്‍ അഞ്ചരക്കോടി രൂപ മുഖ്യമന്ത്രിക്ക് നല്‍കിയതായി ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മൊഴി നല്‍കിയിരുന്നു. ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട സിഡികള്‍ ഇന്ന് ഹാജരാക്കണമെന്നാണ് കമ്മീഷന്‍ ബിജുവിന് നല്‍കിയ നിര്‍ദേശം. ഇതിനിടെയാണ് ബിജുവിനെ ജയിലില്‍ എത്തി അഭിഭാഷകന്‍ കണ്ടതും മൊഴി മാറ്റുമെന്ന സൂചന പുറത്തുവന്നതും. ഹൈബി ഈഡന്‍ എംഎല്‍എ, മന്ത്രി എ.പി.അനില്‍കുമാര്‍, മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്‌റുള്ള എന്നിവര്‍ സരിതയുമായി ബന്ധപെ്പടുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നായിരുന്നു ബിജുവിന്റെ വാദം. ദൃശ്യങ്ങള്‍ സരിത തന്നെയാണു ശേഖരിച്ചതെന്നും ബിജു മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ വെളിപെ്പടുത്തിയ തന്റെ ജീവനും ഭീഷണിയുണ്‌ടെന്നും തനിക്ക് സംരകഷണം നല്‍കണമെന്നും ബിജു കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു