418 ബാര്‍ തുറക്കാമെന്ന് എല്‍ഡിഎഫ് പറഞ്ഞെന്ന് ബിജുവിന്റെ ശബ്ദരേഖ.സര്‍ക്കാരിനെതിരായ ഗൂഡാലോചന തെളിഞ്ഞെന്ന് കോണ്‍ഗ്രസ്സ്.

കൊച്ചി:ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കിയാല്‍ പൂട്ടിയ 418 ബാറുകളും തുറക്കാമെന്ന് കോടിയേരിയും പിണറായിയും ഉറപ്പ് നല്‍കിയതായി ബിജു രമേശ്.ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തിലാണ് ബിജു രമേശ് ഇക്കാര്യം പറഞ്ഞത്.ഇതിന്റെ ശബ്ദരേഖ പുറത്തായി.കോടിയേരിയുമായി സംസാരിച്ചു,പിണറായിയുമായി സംസാരിച്ചു ഇനി വിഎസിന്റെ ഉറപ്പ് മാത്രമേ കിട്ടാനുള്ളൂ.അതിനായി നമുക്ക് ഒരുമിച്ച് വിഎസിനെ കാണാം.എന്നിട്ട് സര്‍ക്കാരിനെ വലിച്ച് താഴെയിറക്കാം.എസ്പി സുകേശന്‍ തങ്ങളെ സഹായിക്കുന്നുവെന്നും ബിജു യോഗത്തില്‍ പറയുന്നുണ്ട്.ഈ ശബ്ദരേഖ തെളിവായി എടുത്താണ് വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്.ഇതേ ശബ്ദരേഖകള്‍ തന്നെയാണ് കെഎം മാണിക്കും കെ ബാബുവിനുമെതിരെ തെളിവായി ബിജുരമേശ് ഹാജരാക്കിയത്.ഇത് അന്ന് അംഗീകരിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ബിജുവിന്റെ ശദ്ദരേഖ ശരിയാണ് എന്ന നിലപാടില്‍ സുകേശനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.ആരോപണം ശരിയാണെന്ന് തെളിയിക്കാന്‍ സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ വെല്ലുവിളിച്ചു.സര്‍ക്കാര്‍ തന്റേടമുണ്ടെങ്കില്‍ ഇടതു നേതാക്കള്‍ക്കെതിരെ കേസെടുക്കണം.യാതൊരു ഗൂഡാലോചയും നടത്തിയിട്ടില്ലെന്നും സുനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top