സിനിമയില്‍ സജീവമായിരിക്കുന്നതിനൊപ്പം മിനിസ്‌ക്രീനിലും ഒരുപോലെ മിന്നി നില്‍ക്കുകയാണിപ്പോള്‍ ബിജുക്കുട്ടന്‍. തന്നെ വളര്‍ത്തിയ ആരാധകരോട് തന്റെ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ബിജുക്കുട്ടനിപ്പോള്‍. ബിജുക്കുട്ടനുവേണ്ടി സുഹത്തും നടനുമായ ടിനി ടോമാണ് വാര്‍ത്ത പങ്കുവച്ചത്. ബിജുക്കുട്ടന്റെ യാത്ര ഇനി ജീപ്പ് കോംപസിലാണെന്നാണ് ടിനി ടോം അറിയിച്ചിരിക്കുന്നത്. കോംപസിന്റെ ലോഞ്ചിട്യൂഡ് വകഭേദമാണ് കൊച്ചിയിലെ ജീപ്പ് ഷോറൂമില്‍ നിന്ന് താരം സ്വന്തമാക്കിയത്.
പുതിയ ജീപ്പിന് മുന്നില്‍ ടിനി ടോമും ബിജുക്കുട്ടനും നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഒന്നുമില്ലായ്മയില്‍ ഞങ്ങള്‍ തുടങ്ങി ഒന്നും പറയാനില്ലായിലെത്തി, ജീപ്പില്‍ തുടങ്ങി ജീപ്പ് കോംപസില്‍ എത്തി’ എന്ന അടിക്കുറിപ്പോടെയാണ് ടിനി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാള സിനിമ ലോകത്തെ ഇഷ്ട എസ്‌യുവിയായി മാറുകയാണ് ജീപ്പ്. നേരത്തെ പ്രയാഗ മാര്‍ട്ടിനും, ശ്രീനിവാസനും ഉണ്ണിമുകുന്ദനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ മിഥുന്‍ മാനുവലും ജീപ്പിന്റെ ഈ ചെറു എസ്‌യുവി സ്വന്തമാക്കിയിരുന്നു.